അബൂദബി: വിദൂര ദേശങ്ങളില്‍ വെച്ച് രോഗം വരുമ്പോള്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമായി ആരംഭിച്ച അബൂദബി ടെലിമെഡിസിന്‍ സെന്‍ററിന് മികച്ച പ്രതികരണം. വിദൂര ദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അസുഖം വരുമ്പോഴും ആണ് ടെലിമെഡിസിന്‍ സെന്‍ററിന്‍െറ പ്രയോജനം ശരിക്കും ഉപകാര പ്രദമാകുന്നത്. പ്രായമായവരെയും കുട്ടികളെയും കൊണ്ട് ആശുപത്രികളിലേക്ക് പായുന്നതും മറ്റും ഒഴിവാക്കാനും പ്രാഥമിക ചികിത്സ ലഭ്യമാക്കാനും സെന്‍റര്‍ പ്രവര്‍ത്തനം പ്രയോജനപ്പെടുന്നുണ്ട്. മുബാദല ഹെല്‍ത്ത്കെയറും സ്വിസ് സ്ഥാപനമായ മെഡ്ഗേറ്റും സഹകരിച്ച് 2014ല്‍ ആരംഭിച്ച സ്ഥാപനത്തിലേക്ക് ഇതുവരെ ലഭിച്ചത് 13 ലക്ഷം വിളികളാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് വിളികള്‍ എത്തുന്നുണ്ട്. അടുത്തിടെ അമ്മമായവര്‍ ആയവരാണ് സെന്‍ററിലേക്ക് വിളിക്കുന്നവരില്‍ കൂടുതലും. കുട്ടികളുടെ രോഗം സംബന്ധിച്ച അന്വേഷണങ്ങളായാണ് ഇവരുടെ വിളികള്‍ എത്തുന്നത്. തങ്ങള്‍ക്ക് ലഭിക്കുന്ന 30 ശതമാനം വിളികളും റാസല്‍ഖൈമ, ഫുജൈറ തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്നാണെന്ന് സെന്‍ററിലെ ലീഡ് ഫിസിഷ്യന്‍ ആയ ഡോ. സമീറ അല്‍ ഉബൈദി പറഞ്ഞു. സ്ത്രീകള്‍ രാത്രി പുറത്തുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ രാത്രിയില്‍ ടെലിമെഡിസിന്‍ സെന്‍ററിലേക്ക് വിളിക്കുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ ടെലി കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചുവരുകയാണ്. അര്‍ധരാത്രിയും മറ്റുമാണ് കൂടുതല്‍ വിളികളത്തെുന്നതെന്നും അവര്‍ പറഞ്ഞു. വടക്കന്‍ എമിറേറ്റുകളില്‍ നിന്നുള്ള നിരവധി പുരുഷന്‍മാരുടെ വിളികളും ലഭിക്കുന്നുണ്ട്. ഇവര്‍ ജോലിക്ക് പോകുന്നതിനായി വാഹനമോടിക്കുന്നതിനിടെയാണ് കൂടുതലായും വിളിക്കുന്നത്. സെന്‍റര്‍ ഇതുവരെ തിരിച്ചറിഞ്ഞത് 1700 രോഗങ്ങളാണെന്നും അവര്‍ പറഞ്ഞു. ദമാന്‍, തിഖ തുടങ്ങിയ ഇന്‍ഷുറന്‍സ് കാര്‍ഡുകളാണ് സെന്‍ററുകളില്‍ സ്വീകരിക്കുക. യു.എ.ഇയിലെ സ്മാര്‍ട്ട്ഫോണ്‍- ഇന്‍റര്‍നെറ്റ് ഉപയോഗങ്ങള്‍ വര്‍ധിച്ചത് ടെലിമെഡിസിനിലേക്ക് ആളുകള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടാനും കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.