ഷാര്‍ജയില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച് നിര്‍മിക്കും

ഷാര്‍ജ: ഒമാന്‍ സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന ദിബ്ബ അല്‍ ഹിസനില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ബീച്ച് നിര്‍മിക്കുന്നു. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ നിര്‍ദേശ പ്രകാരമാണിത്. 
ചൊവ്വാഴ്ച്ച ദിബ്ബ അല്‍ ഹിസനില്‍ സന്ദര്‍ശനം നടത്തവെയാണ് സുല്‍ത്താന്‍ ബീച്ച് നിര്‍മിക്കാന്‍ ഉത്തരവിട്ടത്. സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ ശല്ല്യമില്ലാതെ നീരാടാനും നീന്തിത്തുടിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഭരണാധികാരി നിര്‍ദേശിച്ചിരിക്കുന്നത്. 
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ഭാഗം മതില്‍ക്കെട്ടി വേര്‍തിരിക്കും. ഇവിടേക്ക് പുരുഷന്‍മാര്‍ക്ക് പ്രവേശനം ഉണ്ടാവില്ല. അവധി ദിവസങ്ങളില്‍ യു.എ.ഇയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുടുംബസമേതം സന്ദര്‍ശകര്‍ എത്തുന്ന പ്രദേശമാണ് ദിബ്ബ അല്‍ ഹിസന്‍. പ്രദേശത്തെ പഴയ മാര്‍ക്കറ്റ് നവീകരിക്കാനും സുല്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്തിന്‍െറ വികസന കാര്യത്തില്‍ ഭരണാധികാരി ചെലുത്തുന്ന ശ്രദ്ധയില്‍ അതീവ സംതൃപ്തരാണ് തങ്ങളെന്ന് ഇവിടെയുള്ളവര്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.