ദുബൈ വിമാനത്താവളം കോണ്‍കോഴ്സ് -ഡിക്ക് ‘യാത്രക്കാരുടെ’ പാസ് മാര്‍ക്ക്

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി നിര്‍മിച്ച കോണ്‍കോഴ്സ്- ഡിയുടെ പരീക്ഷണ ഘട്ടം ശനിയാഴ്ച നടന്നു. ‘യാത്രക്കാരായത്തെിയ’ 2000ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കെടുത്തു. കോണ്‍കോഴ്സില്‍ ഒരുക്കിയ സംവിധാനങ്ങളില്‍ ഇവര്‍ സംതൃപ്തി രേഖപ്പെടുത്തി. ഉദ്ഘാടനത്തിന് മുമ്പ് അവസാനവട്ട ഒരുക്കമെന്ന നിലയിലാണ് പരീക്ഷണം നടന്നത്. ദിവസങ്ങള്‍ക്കകം കോണ്‍കോഴ്സിന്‍െറ ഉദ്ഘാടനം നടക്കുമെന്നാണ് കരുതുന്നത്. 
330 കോടി ദിര്‍ഹം ചെലവഴിച്ച് ടെര്‍മിനല്‍ ഒന്നിനോട് ചേര്‍ന്ന് നിര്‍മിച്ച കോണ്‍കോഴ്സില്‍ 70ഓളം വിമാനങ്ങള്‍ക്കുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വിമാന കമ്പനികള്‍, ദുബൈ ഏവിയേഷന്‍ എന്‍ജിനിയറിങ് പ്രൊജക്റ്റ്സ്, ഡനാറ്റ, ദുബൈ പൊലീസ്, താമസ- കുടിയേറ്റ വകുപ്പ്, ദുബൈ കസ്റ്റംസ് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു ട്രയല്‍ റണ്‍. 
സ്ത്രീകളും പുരുഷന്മാരും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരും ട്രയല്‍ റണ്ണിനത്തെി. യാത്രക്കാര്‍ വിമാനത്താവളത്തിലത്തെുന്നതും വിവിധ ഗേറ്റുകളിലൂടെ വിമാനത്തിലത്തെുന്നതും പരിശോധിച്ചു. കോണ്‍കോഴ്സിലെ റീട്ടെയില്‍ ഒൗട്ലറ്റുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു. 
യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കി ലോകോത്തര രീതിയിലാണ് കോണ്‍കോഴ്സ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്സ് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് പറഞ്ഞു. കോണ്‍കോഴ്സ് തുറക്കുന്നതോടെ ദുബൈ വിമാനത്താവളത്തിന്‍െറ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള പ്രതിവര്‍ഷ ശേഷി 75ദശലക്ഷത്തില്‍ നിന്ന് 90 ദശലക്ഷമായി ഉയരും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ഇതോടെ ദുബൈയുടെ കൈയില്‍ ഭദ്രമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.