ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വാഹനാപകടം;  മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു

ഷാര്‍ജ: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാര്‍ജയിലെ നാഷണല്‍ പെയിന്‍റ്സ് ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. രണ്ട് ലോറികള്‍ കൂട്ടിമുട്ടിയാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് മുമ്പായിരുന്നു അപകടം. 
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദുബൈ ദിശയിലേക്കുള നാല് വരിപാതകളിലൂടെയുള്ള ഗതാഗതമാണ് സ്തംഭിച്ചത്. നിരവധി സ്കൂള്‍ ബസുകളും മറ്റ് വാഹനങ്ങളുമാണ് റോഡില്‍ ചലനമറ്റ് കിടന്നത്. 
നാഷണല്‍ പെയിന്‍റിന് സമീപത്തുള്ള മുവൈല ഭാഗത്തെ സ്കൂളുകളിലത്തൊനുള്ള വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു സ്കൂള്‍ ബസുകളില്‍ അധികവും. ഗതാഗതം സ്തംഭിച്ചതോടെ ഇവര്‍ കാല്‍നടയായാണ് സ്കൂളുകളിലേക്ക് നീങ്ങിയത്. അതിന് ശ്രമിക്കാത്തവര്‍ക്ക് മണിക്കൂറുകളോളം റോഡില്‍ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നതായി യാത്രക്കാര്‍ പറഞ്ഞു. ദുബൈയിലെ വിവിധ ഓഫിസുകളിലേക്ക് പുറപ്പെട്ടവരുടെ സ്ഥിതിയും ഇത് തന്നെയായിരുന്നു. അപകടത്തില്‍പെട്ട ലോറികളില്‍ ഒന്ന് റോഡിലേക്ക് മറിഞ്ഞതാണ് ഗതാഗതം തകരാറിലാകാന്‍ കാരണം. വാഹനങ്ങളുടെ നീണ്ട നിരയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കാണാനായത്. അജ്മാന്‍ അതിര്‍ത്തിവരെയും നാഷണല്‍ പെയിന്‍റ്സ് ഭാഗത്തെ പാലങ്ങളിലും വാഹനങ്ങള്‍ ചലനമറ്റ് കിടന്നു. 
ഏറെ വൈകിയാണ് ഓഫിസുകളില്‍ എത്താനായതെന്ന് ഇത് വഴി യാത്ര ചെയ്ത മലയാളികള്‍ പറഞ്ഞു. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പറയാനുണ്ടായിരുന്നതും ഇതുതന്നെ. പൊലീസത്തെി അപപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗത തടസ്സം നീക്കിയത്. നാല് ഭാഗത്തും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞതാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ താമസം സൃഷ്ടിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.