ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം: ആരോഗ്യ, വിദ്യാഭ്യാസ,  വ്യോമയാന മേഖലകളില്‍ ഫീസ് ഈടാക്കുന്നത് റദ്ദാക്കി

അബൂദബി: യു.എ.ഇ തലത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, വ്യോമയാനം എന്നീ മേഖലകളില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാട് നടത്തുന്നതിന് ഫീസ് ഈടാക്കുന്നത് റദ്ദാക്കി. 
ഉപഭോക്തൃ സംരക്ഷണത്തിനുള്ള ഉന്നത തല സമിതിയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് സാമ്പത്തിക കാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പും പുറത്തിറക്കിയതായി അറബ് പത്രമായ ഇമാറാത്ത് അല്‍ യൗം റിപ്പോര്‍ട്ട് ചെയ്തു. 
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സര്‍വീസ് ഫീസ് ഈടാക്കുന്നത് ഈ മൂന്ന് മേഖലകളില്‍ തടഞ്ഞിട്ടുണ്ട്. മറ്റ് മേഖലകളിലേക്കും തിരുമാനം വ്യാപിപ്പിക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രാലയം വ്യക്തമാക്കി.  വിമാന കമ്പനികള്‍, ട്രാവല്‍ ഓഫിസുകള്‍, വിനോദ സഞ്ചാരം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇടപാട് നടത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ സര്‍വീ്സ് ഫീസോ അധിക നിരക്കോ നല്‍കേണ്ടതില്ളെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിന്‍െറ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു.  ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് വിവിധ മേഖലകളില്‍ ഫീസ് ഈടാക്കുന്നത് റദ്ദാക്കുന്നതിന്‍െറ ആദ്യ ഘട്ടമാണിത്. സമഗ്ര പദ്ധതിയുടെ ഭാഗമായി മറ്റ് മേഖലകളിലും ഘട്ടം ഘട്ടമായി ഫീസ് ഈടാക്കുന്നത് റദ്ദാക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.