ചോയ്സ് ഗ്രൂപ് തിരുവല്ലയിലും കോഴിക്കോട്ടും പുതിയ സ്കൂളുകള്‍ തുടങ്ങി

ദുബൈ:  പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ചോയ്സ് തിരുവല്ലയിലും കോഴിക്കോട്ടും പുതിയ സ്കൂളുകള്‍ ആരംഭിച്ചു. മിഡിലീസ്റ്റിലെ പ്രവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് സ്കൂളെന്ന് ചോയ്സ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ജോസ് തോമസ് ദുബൈയില്‍ പറഞ്ഞു. 
മികച്ച അടിസ്ഥാന സൗകര്യം, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മികവുറ്റ രീതികള്‍, മികച്ച അധ്യാപകര്‍ തുടങ്ങിയവ സ്കൂളിന്‍െറ പ്രത്യേകതകളാണ്. തിരുവല്ല ചോയ്സ് സ്കൂള്‍ ഗ്രേഡ് അഞ്ചുവരെയുള്ള ക്ളാസുകളിലേക്കും കോഴിക്കോട് ചോയ്സ് സ്കൂള്‍ ഗ്രേഡ് രണ്ടുവരെയുള്ള ക്ളാസുകളിലേക്കും പ്രവേശനം ആരംഭിച്ചെന്ന് അധികൃതര്‍ പറഞ്ഞു. എജൂക്കേഷന്‍ വേള്‍ഡ് കേരളത്തിലെ കോഎജുക്കേഷന്‍ ഡേ  കം  ബോര്‍ഡിങ് സ്കൂള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് ചോയ്സ് സ്കൂളിനെയായിരുന്നു. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ എട്ടാം സ്ഥാനവും സ്കൂള്‍ നേടി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.