സഹോദരീ ഭര്‍ത്താവിന്‍െറ കൊല; സഹോദരന്മാര്‍ക്കെതിരെ കേസ്

ദുബൈ: സഹോദരങ്ങളായ രണ്ടുപേര്‍ക്കെതിരെ ദുബൈ പ്രോസിക്യൂഷന്‍ കൊലക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. ഇരുവരും തങ്ങളുടെ സഹോദരീ ഭര്‍ത്താവിനെ നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്ന കുറ്റം. പ്രതികളായ സഹോദരന്മാരില്‍ ഒരാള്‍ രാജ്യത്തിന് വെളിയിലാണ്. രണ്ടുപേരും പാകിസ്താന്‍ സ്വദേശികളാണ്.  കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു കൊലപാതകം. ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള പ്രതി സഹോദരീ ഭര്‍ത്താവിനെ തന്ത്രപൂര്‍വം മണലാരണ്യത്തില്‍ എത്തിച്ച ശേഷം മര്‍ദിക്കുകയും കൈയില്‍ കരുതിയിരുന്ന പ്ളാസ്റ്റിക് കയര്‍ കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയുമായിരുന്നു. സഹോദരീ ഭര്‍ത്താവ് ഏതാനും ദിവസം മുമ്പ് വാടകക്കെടുത്ത കാറിനകത്താണ് മൃതദേഹം കണ്ടത്തെിയത്. കൊല നടത്താന്‍ പ്രേരണ നല്‍കി എന്നതാണ് പിടിക്കപ്പെട്ട സഹോദരന് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം. കുടുംബത്തിന്‍െറ അനുവാദമില്ലാതെ സഹോദരിയെ വിവാഹം കഴിച്ചതിന് പ്രതികാരമായാണ് സഹോദരങ്ങള്‍ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. കുടുംബ പ്രശ്നമായിരിക്കാം കൊലക്ക് പിന്നിലെന്ന കൊല്ലപ്പെട്ടയാളുടെ സഹോദരന്‍െറ സംശയമാണ് കുറ്റവാളികളെ കണ്ടത്തൊന്‍ സഹായകമായത്. മൃതദേഹം കണ്ടത്തെുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് മാത്രമാണ് പ്രതി രാജ്യം വിട്ടതത്രെ. രണ്ടാം പ്രതി കുറ്റസമ്മതം നടത്തിയെന്ന് പ്രാദേശിക പത്രമായ ‘അല്‍ ഇത്തിഹാദ്’ റിപ്പോര്‍ട്ട് ചെയ്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.