ഷാര്‍ജ: മൂന്ന് മലയാളികള്‍ അടങ്ങുന്ന സംഘത്തിന്‍െറ 500 കിലോമീറ്റര്‍ നീണ്ട മരുഭൂയാത്ര സമാപിച്ചു. 10 ദിവസം മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് യാത്ര ചെയ്ത് ദുബൈയിലെ ആഗോള ഗ്രാമത്തിലത്തെിയ സംഘത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശിനി റഷീന അഹ്മദ്, ആലുവ സ്വദേശി ഷാജഹാന്‍ കക്കാട്ടില്‍, തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍. യു.എ.ഇയുടെ പൗരാണിക ജീവിത രീതികള്‍ അനുഭവിച്ചറിയാന്‍ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക സെന്‍റര്‍ സംഘടിപ്പിച്ച യാത്ര ദുബൈ അവീറില്‍ നിന്നാണ് ആരംഭിച്ചത്. വിവിധ എമിറേറ്റുകളിലെ മരൂഭൂപ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. പ്രതിദിനം 50 കിലോമീറ്റര്‍ ദൂരമാണ് സംഘം താണ്ടിയത്. സാഹസികത ഇഷ്ടപ്പെടുന്ന ഏത് രാജ്യക്കാര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. മൂന്നാഴ്ചയാണ് തെരഞ്ഞെടുത്ത സംഘത്തിന് പരിശീലനം നല്‍കിയത്. പ്രശസ്ത സ്വദേശി പര്യവേഷകരായ അഹ്മദ് ആല്‍ ഖാസിമിയും മുഹമ്മദ് ബിന്‍ തരിയവും യാത്രക്ക് നേതൃത്വം നല്‍കി. അവസരം ലഭിച്ചാല്‍ ഇനിയും ഇത്തരത്തിലുള്ള യാത്രയില്‍ പങ്കുചേരുമെന്ന് മലയാളി സംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.