ദുബൈ: മൂന്നാമത് ‘ദുബൈ ടൂര്‍’ സൈക്കിളോട്ട മത്സരത്തിന് ബുധനാഴ്ച തുടക്കമാകും. ഫെബ്രുവരി ആറുവരെ നീളുന്ന മത്സരത്തില്‍ കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍ മാര്‍ക് കാവന്‍ഡിഷ് ഉള്‍പ്പെടെ 128 അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്്. മത്സരത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച രാത്രി മിന സിയാഹി ബീച്ച് റിസോര്‍ട്ടില്‍ നടന്നു.
നാലുഘട്ടങ്ങളാണ് മത്സരം സംവിധാനിച്ചിരിക്കുന്നത്. ഇതാദ്യമായി ഫുജൈറയിലെ മലനിരകളും തീരപ്രദേശങ്ങളും മത്സരത്തിന് വേദിയാകും. ആദ്യഘട്ടമാണ് ഇവിടെ നടക്കുക. 179 കിലോമീറ്റര്‍ നീളുന്ന ആദ്യഘട്ടത്തിലെ വിജയികള്‍ക്ക് ഫുജൈറ ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ളബില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. നാലിന് ദുബൈ ഇന്‍റര്‍നാഷണല്‍ മറൈന്‍ ക്ളബ് മുതല്‍ അറ്റ്ലാന്‍റിസ് ഹോട്ടല്‍ വരെ 188 കിലോമീറ്ററാണ് രണ്ടാംഘട്ടം. അഞ്ചിന് നടക്കുന്ന മൂന്നാംഘട്ടം 172 കിലോമീറ്ററാണ്.
137 കിലോമീറ്റര്‍ അവസാനഘട്ടത്തിന്‍െറ സമാപനം ആറിന് ബിസിനസ് ബേയിലാണ്. ലോകത്തെ പ്രമുഖ സ്പോര്‍ട്സ് ചാനലുകളും ദുബൈ സ്പോര്‍ട്സ് ചാനലും മത്സരം തത്സമയം സംപ്രേഷണം ചെയ്യും.
ദുബൈയില്‍ ഗതാഗത നിയന്ത്രണം
ദുബൈ: ദുബൈ ടൂറിനോടനുബന്ധിച്ച് ദുബൈ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജുമൈറ, പാം ജുമൈറ പ്രദേശങ്ങളിലെ ചില റോഡുകള്‍ മത്സരം നടക്കുന്ന ദിവസങ്ങളില്‍ അടച്ചിടും. ഇതുസംബന്ധിച്ച ദുബൈ പൊലീസിന്‍െറ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.