ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍  കൊടിയിറങ്ങി

ദുബൈ: ലോകത്തെ ഏറ്റവും വലിയ  ഷോപ്പിങ് മാമാങ്കങ്ങളിലൊന്നായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്‍െറ 21ാം പതിപ്പിന് കൊടിയിറങ്ങി. ജനുവരി ഒന്നിന് തുടങ്ങിയ ഡി.എസ്.എഫില്‍ ഒട്ടേറെ പുതുമയേറിയ പരിപാടികളും ലോകപ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവുമുണ്ടായിരുന്നു. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ സമ്മാനങ്ങളാണ് സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി ഒരുക്കിയിരുന്നത്.
‘വിശിഷ്ടമായതിന്‍െറ ചുരുളഴിക്കൂ’ എന്ന വിശേഷണത്തോടെ നടന്ന ഉത്സവത്തില്‍ 150 ലേറെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറി. ‘ഷോപ്പ് ചെയ്യുക, വിജയിക്കുക, ഉല്ലസിക്കുക’ എന്ന മൂന്ന് സ്തംഭം അടിസ്ഥാനമാക്കിയുള്ള ഡി.എസ്.എഫ് മൊത്തം കുടുംബത്തിന് ഉല്ലസിക്കാനും ആഹ്ളാദിക്കാനുമുള്ള വേദിയാണൊരുക്കിയത്. ‘ഒരു ലോകം, ഒരു കുടുംബം, ഒരു ഉത്സവം’ എന്ന മുദ്രാവാക്യത്തില്‍  ലോകത്തിന്‍െറ വിവിധ രാജ്യക്കാരായ കുടുംബങ്ങളെ ലോകനഗരമായ ദുബൈയില്‍ ഉല്ലാസത്തിനായി എത്തിക്കാനും ഡി.എസ്.എഫിന് കഴിഞ്ഞു. ഗ്ളോബല്‍ വില്ളേജില്‍ ഏപ്രില്‍ വരെ ആഘോഷം തുടരും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.