ദുബൈ: അസാധുവാക്കിയ ഇന്ത്യന്‍ രൂപ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ പ്രവാസികള്‍ക്ക് അവസര മൊരുക്കണമെന്ന് ദുബൈ കെ.എം.സി.സി ആവശ്യപ്പെട്ടു. 25,000 രൂപ വരെ കൈവശം വെക്കാന്‍ നിയമ പരിരക്ഷയുള്ള കാരണം പല പവാസികളും രൂപ സൂക്ഷിപ്പുണ്ട്. ഇങ്ങനെയുള്ള കോടിക്കണക്കിനു പണം ഈ മാസം 30 ന് ശേഷം മാറാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇവ നഷ്ടപ്പെടുത്താതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന്് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
യു.എ.യില്‍ തന്നെ 200 കോടി രൂപ വരെ ഇത്തരത്തില്‍ പ്രവാസികളുടെ കയ്യിലുണ്ടെന്നാണ് ഏകദേശ കണക്ക്. പ്രവാസികള്‍ക്കുണ്ടായ നഷ്ടം മാത്രമല്ല ഇതിന്‍റെ ഫലം. അസാധുവാക്കപ്പെട്ട നോട്ടുകളുടെ മൂല്യം കണക്കാക്കി പുതിയ നോട്ടുകള്‍ അടിക്കുമ്പോള്‍ ഈ പണം കണക്കുകളില്‍ വരില്ല. ഇതു ഇന്ത്യന്‍ സമ്പദ്ഘടനക്ക് തീരാ നഷ്ടമാകും. അതു കൊണ്ടുതന്നെ ഇതു പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ, മറ്റു ബാങ്കുകളുടെ പ്രതിനിധി ഓഫീസുകളള്‍ എന്നിവ വഴി കറന്‍സികള്‍ സമാഹരിച്ചു നാട്ടില്‍ മാറാവുന്ന ക്രഡിറ്റ് അഫിഡവിറ്റ് നല്‍കിയോ, സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ അനുവാദം നല്‍കിയോ ഈ നഷ്ടത്തില്‍ നിന്ന് പ്രവാസികളെ രക്ഷിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷനുമായി പി.കെ അന്‍വര്‍ നഹ, ഇബ്രാഹീം മുറിച്ചാണ്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. അഡ്വ. സാജിത് അബൂബക്കര്‍, ഡെപ്യുട്ടി കോണ്‍സല്‍ മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക മന്ത്രാലയവും ആര്‍.ബി.ഐയുമായും ബന്ധപ്പെട്ടു അനുകൂലമായ സാഹചര്യം സൃഷ്ടിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.