ദുബൈ: റിയോ ഒളിമ്പിക്സിൽ ബാഡ്മിൻറൺ വനിതാ സിംഗിൾസ് ഫൈനൽ മത്സരത്തിെൻറ തനിയാവർത്തത്തിന് ദുബൈ വേദിയാകുന്നു. ഇന്ത്യയുടെ പി.വി.സിന്ധുവും സ്പെയിനിെൻറ കരോലിന മാരിനുമാണ് ശൈഖ് ഹംദാൻ സ്പോർട്സ് കോംപ്ലക്സിൽ വീണ്ടും ബാറ്റേന്തുന്നത്. റിയോയിൽ കരോലിനയോട് പൊരുതിത്തോറ്റാണ് സിന്ധു ഇന്ത്യയുടെ ഏക വെള്ളി മെഡൽ സ്വന്തമാക്കിയത്.
ബുധനാഴ്ച മുതൽ ഈ മാസം 18 വരെ നടക്കുന്ന ദുബൈ വേൾഡ് സൂപ്പർ സീരീസ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ലോക താരങ്ങളാണ് മത്സരിക്കുന്നത്്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ കളിക്കാരുടെ ഗ്രൂപ്പും കളിയും തീരുമാനിച്ചപ്പോൾ കരോലിനയും സിന്ധുവും ബി ഗ്രുപ്പിൽ പെട്ടതോടെ ഇരുവരും തമ്മിലുള്ള പേരാട്ടം പ്രാഥമിക ലീഗ് റൗണ്ടിൽതന്നെയായി.
വനിതാ സിംഗിൾസിൽ പ്രാഥമിക ലീഗ് റൗണ്ടിൽ തന്നെ കടുത്തപോരാട്ടങ്ങളാണ്. ഗ്രൂപ്പ് ബിയിൽ കരോലിനക്കും സിന്ധുവിനും പുറമെ ജപ്പാെൻറ അകാനെ യമാഗുച്ചി, ചൈനയുടെ സുൻ യു എന്നിവരാണ് പരസ്പരം മത്സരിക്കുക. എ ഗ്രൂപ്പിൽ ലോക ഒന്നാം നമ്പർ തായ്വാെൻറ തായ് സു യിങ്, കൊറിയയുശട സുങ് ജി ഹ്യുൻ, തായ്ലൻറിെൻർ റാച്നോക് ഇൻറാനോൻ, ചൈനയുടെ ഹി ബിങ്ജിയാവോ എന്നിവരാണുള്ളത്.
പുരുഷ വിഭാഗത്തിൽ എ ഗ്രൂപ്പിൽ ജാൻ ഒ ജോർഗൻസൺ (ഡെന്മാർക്), ടിയാൻ ഹുവി (ചൈന), മാർക് സ്വീബ്ലർ (ജർമനി), ഹുൻ യുൻ (ഹോങ്കോങ്) എന്നിവരും ബി ഗ്രൂപ്പിൽ സൺ വാൻ ഹോ (കൊറിയ), ജി കാ ലോങ് ( ഹോങ്കോങ്), ലീ ചോങ് വീ ( മലേഷ്യ), വിക്ടർ അക്സൽസൺ (ഡെന്മാർക്) എന്നവരും കളിക്കും.
ബുധൻ ,വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ 12 വരെയും ഒരു മണി മുതൽ രാത്രി 10 മണിവരെയും മൂന്നു കോർട്ടുകളിലായി ഗ്രൂപ്പ് മത്സരങ്ങൾ നടക്കും. ശനിയാഴ്ച സെമിഫൈനലും ഞായറാഴ്ച ഫൈനലും നടക്കും.
ലോക ബാഡ്മിൻറൺ ഫെഡറേഷെൻറ (ബി.ഡബ്ല്യൂ.എഫ്) റാങ്കിങ് അനുസരിച്ച് ആദ്യ എട്ടു റാങ്കിങ്ങിൽ വരുന്നവരാണ് പുരുഷ,വനിതാ സിംഗിൾസ്, ഡബിൾസ് , മിക്സഡ് ഡബിൾസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്ന് സംഘാടകർ തിങ്കളാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ നിന്ന് സിന്ധുവിന് മാത്രമാണ് യോഗ്യത ലഭിച്ചത്. ഒരു വർഷം മുഴുവൻ ലോകത്തിെൻറ പല ഭാഗങ്ങളിൽ നടക്കുന്ന ലോക സൂപ്പർസീരീസ് ടുർണമെൻറുകളിൽ നിന്ന് ലഭിക്കുന്ന പോയൻറുകളുടെ അടിസ്ഥാനമാക്കിയാണ് 10 ലക്ഷം ഡോളർ സമ്മാനത്തുക നൽകുന്ന ദുബൈ സൂപ്പർ സീരിസിന് കളിക്കാർ യോഗ്യത നേടുന്നതെന്ന് ബി.ഡബ്ല്യൂ.എഫ് സെക്രട്ടറി ജനറൽ തോമസ് ലുൻഡ് പറഞ്ഞു.
ദുബൈയിൽ വർഷം 400 ലേറെ കായിക ടൂർണമെൻറുകൾ നടക്കുന്നുണ്ടെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹരീബ് പറഞ്ഞു. ഇതിൽ പഞ്ചനക്ഷത്ര റാങ്കിങ്ങുള്ള ചാമ്പ്യൻഷിപ്പാണ് ദുബൈ സൂപ്പർ സീരിസ് ബാഡ്മിൻറൺ.
മത്സരം കാണാനുള്ള ടിക്കറ്റ് നിരക്ക് 25 ദിർഹം മുതലാണ്. ടിക്കറ്റുള്ള മുതിർന്നവർക്കൊപ്പം 18 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി പ്രവേശനം ലഭിക്കും. www.ticketmaster.ae വെബ്സൈറ്റിൽ നിന്ന് ടിക്കറ്റ് ലഭിക്കും.
വാർത്താസമ്മേളനത്തിന് മുന്നോടിയായി നടന്ന നറുക്കെടുപ്പിലാണ് മത്സരങ്ങൾ ആരെല്ലാം തമ്മിലാണെന്ന് തീരുമാനിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.