എന്താണ് നിങ്ങളുടെ സന്തോഷത്തിെൻറ രഹസ്യം?– സർവേ തുടങ്ങി 

ദുബൈ: ജനങ്ങളുടെ സന്തോഷത്തിെൻറ അളവും കാരണങ്ങളും പരിശോധിക്കുന്നതിന് രാജ്യവ്യാപക സർവേ തിങ്കളാഴ്ച ആരംഭിച്ചു. സന്തോഷ മന്ത്രാലയം മുന്നോട്ടുവെക്കുകയും യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകരിക്കുകയും ചെയ്ത സന്തോഷത്തിനും ഗുണകാംക്ഷക്കുമുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണിത്.  ഏഴ് എമിറേറ്റുകളിൽ നിന്ന് 14000 പേരുടെ അഭിപ്രായമാണ് തേടുക. സ്വദേശികൾ, വിദേശികൾ, താമസക്കാർ, തൊഴിലാളികൾ, സഞ്ചാരികൾ തുടങ്ങിയവരിൽ നിന്നെല്ലാം വിവരം ശേഖരിക്കും. 
10–14 പ്രായക്കാരിൽ നിന്ന് പ്രത്യേകമായി വിവരങ്ങൾ തേടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതു ജീവിതം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സാംസ്​കാരിക ജീവിതം, പരിസ്​ഥിതിയും പശ്ചാത്തല സൗകര്യങ്ങളും ഗവൺമെൻറ് സൗകര്യങ്ങളും ജീവിതചെലവ്, തൊഴിൽ അന്തരീക്ഷം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും ചോദിക്കുക. ജനുവരി 15നകം വിവരങ്ങൾ ശേഖരിക്കാനാണ് തീരുമാനം. 
ഇതിനായി 300 ജീവനക്കാർ വീടുകളും സ്​ഥാപനങ്ങളും കയറിയിറങ്ങും. നൂറ് മുഖ്യ ചോദ്യങ്ങളും 270 ഉപചോദ്യങ്ങളുമാണ് സർവേ ചോദ്യാവലിയിലുണ്ടാവുക.  
അബുദബി സ്​റ്റാറ്റിറ്റിക്സ്​ വിഭാഗം തലസ്​ഥാനത്തും ദുബൈ സ്​റ്റാറ്റിറ്റിക്സ്​ വിഭാഗം ദുബൈയിലും സർവേ നടത്തും. മറ്റ് എമിറേറ്റുകളിൽ ഫെഡറൽ അതോറിറ്റി സ്​റ്റാറ്റിറ്റിക്സ്​ വിഭാഗമാണ് ജോലി നിർവഹിക്കുക. 

 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.