ഷാർജ: ഷാർജയിലെ പ്രധാന വിനോദ–വിശ്രമ മേഖലയായ അൽ മജാസ് വാട്ടർ ഫ്രണ്ട് ഉദ്യാനത്തിൽ ശീതകാല ഉത്സവങ്ങൾക്ക് വ്യാഴാഴ്ച തുടക്കമാകും. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മഞ്ഞ് കാലത്തെ അതേ രൂപത്തിൽ ആവിഷ്കരിക്കുകയാണ് മജാസിൽ.
എല്ലാ അരമണിക്കൂർ ഇടവിട്ടും മഞ്ഞ് കണങ്ങൾ പൊഴിയും. മൂന്നാഴ്ച നീളുന്ന ശീതകാല ഉത്സവത്തിന് വൻ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മരുഭൂമിയിലിപ്പോൾ മഞ്ഞ് കാലമാണ്. തണുത്ത കാറ്റും ദേശാടന പക്ഷികളും കുടമുല്ല പൂക്കളും തണുപ്പ് കാലത്തിന് പകിട്ടേകുന്നു.
എന്നാൽ ബാൾട്ടിക് കടൽ തീരത്തെ സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെൻമാർക്ക്, നോർവെ, സ്വീഡൻ എന്നിവിടങ്ങളിലെ തണുപ്പ് കാലം മഞ്ഞ് പൂക്കൾ പെയ്യും കാലമാണ്. പുലർച്ചെ ഉണർന്നാൽ കൺമുന്നിലുള്ളതെല്ലാം മഞ്ഞിൽ പുതച്ച് കിടക്കുന്ന സുന്ദരമായ കണി.
രാവിൽ മഞ്ഞ് കണങ്ങൾ ആകാശത്ത് നിന്ന് പൊഴിയും. ഈ സുന്ദരമായ അനുഭവമാണ് ശീതകാല ഉത്സവം ആസ്വദിക്കാനെത്തുന്ന വിരുന്നുകാർക്കായി അൽ മജാസ് ഒരുക്കുന്നത്. കൂടാതെ മഞ്ഞുമായി ബന്ധപ്പെട്ട വിനോദങ്ങൾക്കായി ഐസ് റിങ്കും ഒരുക്കുന്നുണ്ട്. മരുഭൂമിയിലെ കുളിരണിഞ്ഞ കാറ്റിൽ സ്കാൻഡിനേവിയൻ മഞ്ഞ് പൂക്കൾ പൊഴിയുന്ന രാവിനെ സംഗീത സാന്ദ്രമാക്കാൻ അൽ മജാസിലെ പതിവ് കാഴ്ച്ചകളും ഉണ്ടാകും.
സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ റമദാൻ വ്രതം ഏറെ പ്രത്യേകത നിറഞ്ഞതാണ്.20 മുതൽ 22 മണിക്കൂർ വരെയാണ് ഇവിടത്തെ വ്രത ദൈർഘ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.