അബൂദബിയിൽ നിന്ന്  അൽഐനിലേക്ക് എട്ടു മിനിറ്റ് ദൂരം

അബൂദബി:  ദുബൈ–അബൂദബി, ദുബൈ–ഫുജൈറ പദ്ധതികൾക്കു പിന്നാലെ അബൂദബിയിൽ നിന്ന് അൽ ഐനിലേക്ക് ഹൈപ്പർലൂപ്പ് ആരംഭിക്കുന്നതിന് സാധ്യതാ പഠനം. നഗര–ഗതാഗത കാര്യ വകുപ്പ് (ഡി.എം.എ.ടി) ഹൈപ്പർലൂപ്പ് ട്രാൻസ്​പോർട്ടേഷൻ ടെക്നോളജീസു(എച്ച്.ടി.ടി)മായി ഉണ്ടാക്കിയ കരാർ പ്രകാരം അതിനൂതനമായസാങ്കേതിക വിദ്യ ഉപയോഗിച്ച് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ  ഗതാഗതം നടത്തുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുകയെന്ന് ഡി.എം.എ.ടിയുടെ ഉപരിതല ഗതാഗത വിഭാഗം മേധാവി ഖാലിദ് മുഹമ്മദ് ഹാഷിം പറഞ്ഞു. നിലവിൽ വന്നാൽ എട്ടു മുതൽ 12 മിനിറ്റുകൊണ്ട് അബൂദബിയിൽ നിന്ന് അൽ ഐനിൽ എത്താനാകും. തലസ്​ഥാന നഗരിയിൽ നിന്ന് അൽ ഐനും സമീപ പ്രദേശങ്ങളുമായി സാമ്പത്തിക, സാംസ്​കാരിക, വിനോദ സഞ്ചാര ബന്ധം ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പദ്ധതി ഈർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതു കുറക്കാനും പരമ്പരാഗത പൊതുഗതാഗത മാർഗങ്ങൾ വഴിയുള്ള ബഹിർഗമനം കുറക്കാനും സഹായിക്കും.
റൂട്ട് വിലയിരുത്തൽ, സാധ്യതാ പഠനം, ചിലവും സമയക്രമവും കണക്കാക്കൽ തുടങ്ങിയ ദൗത്യങ്ങളാണ് കരാർ പ്രകാരം എച്ച്.ടി.ടി തയ്യാറാക്കുക. അബൂദബി സർക്കാറാണ് ഇതിനുള്ള പണം മുടക്കുക. വിദഗ്ധരുടെയും പ്രഫഷണലുകളുടെയും കൂട്ടായ്മയിൽ ലോകത്തെ വേഗമേറിയ സുരക്ഷിത, ഈർജസംരക്ഷിത ഗതാഗത മാർഗം ഉടൻ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹച്ച്.ടി.ടി ചെയർമാൻ ബിബോപ് ജി. ഗ്രേസ്​റ്റ പറഞ്ഞു.  സ്​റ്റേഷനുകളുടെയും ട്രാക്കുകളുടെയും സ്​ഥാന നിർണയം, സാമൂഹിക–സാമ്പത്തിക ഗുണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ പഠന വിധേയമാക്കുക.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.