പൈതൃകം കാക്കാൻ ഫുജൈറയിൽ  കാളപ്പോര് തുടരുന്നു

 ഫുജൈറ: ഫുജൈറയുടെ സാംസ്​കാരിക പൈതൃകം മാഞ്ഞു പോകാതെ ഇപ്പോഴും നടന്നുവരുന്ന കാളപോര് മത്സരം കാണികൾക്ക്  ഹരം പരകരുന്ന കാഴ്ചയാണ്.  എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം നാലു മണിയോടു കൂടി തുടങ്ങുന്ന മത്സരം കാണാൻ മറ്റു എമിറേറ്റുകളി ൽ നിന്നും മറ്റും എത്തുന്നവരെ കൊണ്ടു നിറഞ്ഞു കവിയും.  
പണ്ട്കാലം തൊട്ടേ ഇവിടുത്തെ അറബികളുടെ പ്രൗഡിയുടെ ഒരടയാളമായിരുന്നു ഉശിരും വലുപ്പവുമുള്ള കാള എന്നുള്ളത്. വലിയ തുക മുടക്കിയാണ് ഈ കാളകളെ സ്വന്തമാക്കിയിരുന്നത്.  
മത്സരത്തിൽ വിജയിക്കുന്നതിനനുസരിച്ച് കാളയുടെ വിലയിലും മാറ്റം വരും.  സ്​ഥിരമായി മത്സരത്തിൽ പരാജയപ്പെടുന്ന കാളകളെ കുറഞ്ഞ വിലക്ക് വിൽക്കുകയോ കശാപ്പുചെയ്യുകയോ ആണ് പതിവ്.
അഞ്ചു മുതൽ പത്തു മിനുട്ട് വരെ നീണ്ടു നിൽക്കുന്ന കാളപ്പോരിൽ പിന്നോട്ടടിക്കുന്നവയെ പരാജയപ്പെട്ടതായി കണക്കാക്കും.  മത്സരം നിയന്ത്രിക്കാനും കാഹളത്തിൽ കൂക്കി വിളിച്ച് മത്സരത്തിനു ഹരം പകരാനും പ്രത്യേകം റഫറിയും മത്സരത്തെ വിലയിരുത്താൻ പ്രത്യേകം ജൂറിയും  ഉണ്ടാകും.  മത്സരം മുറുകി കാളകൾ അക്രമാസക്തരാകുന്നതിനു മുമ്പ് അവയെ വലിച്ചു മാറ്റും. 
 ഫുജൈറ കോർണിഷിനോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ സ്​ഥലത്താണ് കാലങ്ങളായി മത്സരത്തിെൻ്റ വേദി.17ം നൂറ്റാണ്ടിൽ പോർച്ചുഗീസ്​ അധിനിവേശകാലത്താണ് കാളപ്പോര് മത്സരം അറേബ്യൻ മണ്ണിൽ എത്തുന്നത്.  തുടർന്ന് തലമുറകളിൽ നിന്ന്  തലമുറകളിലേക്ക് കൈമാറി ഇന്നും ഈ പൈതൃക മത്സരം അറബികൾ നിലനിർത്തി വരുന്നു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.