അബൂദബി: രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച ധീരപോരാളികളുടെ ജ്വലിക്കുന്ന ഓര്‍മ സൂര്യചന്ദ്രന്‍മാര്‍ നിലനില്‍ക്കുവോളം കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് പണിതുയര്‍ത്തിയ രക്തസാക്ഷി സ്മാരകം വാഹത് അല്‍ കറാമ നാടിനായി സമര്‍പ്പിക്കപ്പെട്ടു. യു.എ.ഇ ഭരണാധികാരികളും ഉന്നതരും പങ്കുചേര്‍ന്ന പ്രൗഡഗംഭീര ചടങ്ങില്‍ സമ്പൂര്‍ണ ദേശീയ-സൈനിക ബഹുമതികളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും എത്തിച്ചേര്‍ന്നിരുന്നു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം,അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുള്‍പ്പെടെ യു.എ.ഇയുടെ ഭരണാധികാരികള്‍ സ്മാരകത്തില്‍ പുഷ്പചക്രങ്ങളര്‍പ്പിച്ചു. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ സംസാരിച്ചു.
രക്തസാക്ഷികള്‍ക്കുള്ള രാഷ്ട്രത്തിന്‍െറ ബഹുമതികള്‍ കുടൂംബാംഗങ്ങള്‍ എറ്റുവാങ്ങി. അബൂദബി ശൈഖ് സാഇദ് ഗ്രാന്‍റ് മോസ്കിനും സായുധ സേനാ കേന്ദ്ര ആസ്ഥാനത്തിനുമിടയിലായി നാല്‍പത്തിയാറായിരം സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ തീര്‍ത്ത വാഹത് അല്‍ കറാമ രാജ്യത്തിന്‍െറ അഭിമാനത്തിന്‍െറയും ആദരവിന്‍െറയും ഐക്യബോധത്തിന്‍െറയും പ്രതീകമാണ്.
സ്മാരക സമുച്ചയത്തിന്‍െറ മധ്യത്തില്‍ തീര്‍ത്ത ജലാശയത്തില്‍ ശൈഖ് സാഇദ് പള്ളിയുടെ മനോഹരമായ ജലഛായ കാണാം. ഏഴ് എമിറേറ്റുകളെയും രാജ്യത്തിന്‍െറ ധീരനായകരെയും പ്രതിനിധീകരിക്കുന്ന എട്ട് കൂറ്റന്‍ ഗ്ളാസ് പാനലുകളാണ് മുഖ്യ സ്മാരകത്തിന്. രക്സാക്ഷികളുടെ പ്രതീകമായി അവരുടെ പേരെഴുതി 31 ലോഹ പാനലുകളും ഉയര്‍ത്തിയിട്ടുണ്ട്. യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ എഴുതിയ കവിതകളും പാനലുകളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. യു.എ.ഇയും ധീരരക്തസാക്ഷികളും പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെയും സംസ്കാരത്തിന്‍െറയും ചിഹ്നങ്ങളാണ് സ്മാരകത്തില്‍ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.