പുരോഗതിക്ക് പുതുചിന്തകള്‍  വേണം– ശൈഖ് മുഹമ്മദ്

ദുബൈ: രാജ്യത്തിന്‍െറ പുരോഗതിക്ക് പുതുചിന്തകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് കടന്നുവരുകയും വേണമെന്ന് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിപ്രായപ്പെട്ടു. എമിറേറ്റ്സ് ടവറിലെ ഓഫിസില്‍ നടന്ന ബ്രെയിന്‍ സ്റ്റോമിങ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നമുക്ക് മുന്നില്‍ വെല്ലുവിളികള്‍ വര്‍ധിക്കുകയാണ്. അതിനനുസരിച്ച് നമ്മുടെ ആഗ്രഹങ്ങളും വളരേണ്ടതുണ്ട്. ഇതിനായി വൈവിധ്യമുള്ള ചിന്തകളും ആശയങ്ങളുമാണ് ആവശ്യം. അതിനായി എല്ലാവരും പരിശ്രമിക്കണം. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കി അവരുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് ശൈഖ് മുഹമ്മദിന്‍െറ പ്രതികരണം. ഞായറാഴ്ച രാവിലെ പല ഓഫിസുകളിലുമത്തെിയ അദ്ദേഹത്തിന് കാണാനായത് ഒഴിഞ്ഞ കസേരകളായിരുന്നു. ദുബൈ നഗരസഭയിലെ ഒമ്പത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രഖ്യാപിച്ച് അദ്ദേഹം ഉത്തരവിറക്കുകയും ചെയ്തിരുന്നു. 
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, മന്ത്രിസഭാംഗങ്ങള്‍ എന്നിവരും  ബ്രെയിന്‍ സ്റ്റോമിങ് സെഷനില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.