നന്മനിലാവ്  സംഗീത പരിപാടി

അബൂദബി: ‘നന്മക്കൊരിടം’ വാട്സ് ആപ് കൂട്ടായ്മ  അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ‘നന്മനിലാവ്’ സംഗീത പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍ധനരായ 80 കുട്ടികളുടെ പഠനചെലവ് വഹിച്ച ഗ്രൂപ്പ് ഈ വര്‍ഷം കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പത്ത് പാവപ്പെട്ടവരുടെ വീടുകളിലേക്കുള്ള ഒരു വര്‍ഷത്തെ ചെലവ് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെയും യു.എ.ഇയിലെയും പ്രമുഖ ഗായകര്‍ അണിനിരന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.