സര്‍ക്കാര്‍ ഓഫിസുകളില്‍  ശൈഖ് മുഹമ്മദിന്‍െറ മിന്നല്‍ സന്ദര്‍ശനം

ദുബൈ: ദുബൈയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ മിന്നല്‍ സന്ദര്‍ശനം. ഓഫിസുകളുടെ പ്രവര്‍ത്തനം വിലയിരുത്താനായിരുന്നു സന്ദര്‍ശനമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ദുബൈ ലാന്‍ഡ് ഡിപാര്‍ട്മെന്‍റ്, സാമ്പത്തിക വികസന വകുപ്പ് തുടങ്ങിയവയുടെ ഓഫിസിലാണ് ശൈഖ് മുഹമ്മദ് എത്തിയത്. സന്ദര്‍ശനത്തിന്‍െറ വിഡിയോ ദൃശ്യം ദുബൈ മീഡിയ ഓഫിസിന്‍െറ ഒൗദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.