കലാമിന്‍െറ സന്ദേശം പ്രചരിപ്പിക്കാന്‍ അബ്ദുല്‍ മജീദ് ദുബൈയില്‍ 

ദുബൈ: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്‍ വി.എസ്.എസ്.സി ഉദ്യോഗസ്ഥന്‍ കൂടിയായ കായംകുളം സ്വദേശി അബ്ദുല്‍ മജീദ് ദുബൈയിലത്തെി. ഇന്ത്യന്‍ കോണ്‍സുലേറ്റിലത്തെിയ അദ്ദേഹം കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണെ സന്ദര്‍ശിച്ചു. അബ്ദുല്‍ കലാമിന്‍െറ വിങ്സ് ഓഫ് ഫയര്‍, മൈ ഡ്രീം എന്നീ പുസ്തകങ്ങള്‍ അദ്ദേഹം കോണ്‍സല്‍ ജനറലിന് കൈമാറി. അബ്ദുല്‍കലാമിന്‍െറ ജീവിത സന്ദേശം യു.എ.ഇയിലെ ഇന്ത്യന്‍ സ്കൂളുകളിലുമത്തെിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
അബൂദബി ആരോഗ്യമന്ത്രാലയം മുന്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ് അബ്ദുല്‍ മജീദ്. കന്യാകുമാരി, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലെ 300 ലേറെ സ്കൂളുകള്‍, പഞ്ചായത്തുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ക്ളാസെടുത്ത ശേഷമാണ് അബ്ദുല്‍ മജീദ് ഇവിടെയത്തെിയത്. നാട്ടിലേക്ക് മടങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ലക്ഷ്യം തുടരും. ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കലാമിന്‍െറ ജീവിതം ഓരോ കുട്ടിയും പഠിക്കേണ്ടതാണെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. 23 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് 2010ലാണ് അബ്ദുല്‍ മജീദ് യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. അബ്ദുല്‍ കലാമിനെക്കുറിച്ച് മൈ ഡ്രീം എന്ന പേരില്‍ ചിത്ര പുസ്തകവും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ പ്രസിദ്ധീകരിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.