അപൂര്‍വ കുടല്‍രോഗം; നവജാത ശിശുവിന്‍െറ അടിയന്തര ശസ്ത്രക്രിയ വിജയം

അബൂദബി: അപൂര്‍വ കുടല്‍രോഗവുമായി ജനിച്ച കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ചെറുകുടലിന് തുളവീണ് വയറ്റില്‍ മുഴുവന്‍ ദ്രാവകം നിറഞ്ഞ് മരണത്തിന് ഇടയാക്കുന്ന കുടല്‍രോഗത്തിനാണ് വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പരിഹാരം കണ്ടത്.
34 ആഴ്ച മാത്രം ഗര്‍ഭപാത്രത്തില്‍ കഴിഞ്ഞ കുട്ടിയെയാണ് ഈസ്റ്റേണ്‍ മെഡിക്കല്‍ സര്‍വീസസിന്‍െറ ദാനാത് അല്‍ ഇമാറാത് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ഈ രോഗം യു.എ.ഇയില്‍ ആദ്യത്തേതും ലോകത്ത് മൂന്നാമത്തേതുമാണെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
യു.എ.ഇ ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞിന് പിറന്നയുടന്‍ ശ്വസനസഹായി ഘടിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന് നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. അന്തരാഷ്ട്ര പരിശീലനം സിദ്ധിച്ച പീഡിയാട്രിക് ശസ്ത്രക്രിയാ ഡോക്ടര്‍മാരുടെയും ലെവല്‍-മൂന്ന് നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിന്‍െറയും നേതൃത്വത്തില്‍ കൃത്യ സമയത്ത് കുഞ്ഞിന് ചികിത്സ നല്‍കുകയായിരുന്നുവെന്ന് ഈസ്റ്റേണ്‍ മെഡിക്കല്‍ സര്‍വീസസ് സി.ഇ.ഒ മുഹമ്മദ് അലി അല്‍ ഷൊറോഫ ആല്‍ ഹമ്മാദി പറഞ്ഞു.
പീഡിയാട്രിക് ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. രാജ സിംഗപാഗുവാണ് ശസ്ത്രക്രിയ നിര്‍വഹിച്ചത്.
കുഞ്ഞിന്‍െറ വയറ്റില്‍ ദ്രാവകം നിറയുന്നതിന്‍െറ കാരണം കണ്ടത്തൊന്‍ നിരവധി പരിശോധനകള്‍ നടത്തേണ്ടി വന്നതായി ഡോ. രാജ പറഞ്ഞു. കുഞ്ഞിനെ വിവിധ സ്കാനിങ്ങിന് വിധേയമാക്കിയെങ്കിലും കാരണം കണ്ടത്തൊനായില്ല. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് തീരുമാനമെടുക്കുകയായിരുന്നു. ശസ്ത്രക്രിയയിലാണ് കുഞ്ഞിന്‍െറ ചെറുകുടലില്‍ 15 സെന്‍റീമീറ്റര്‍ വലിപ്പമുള്ള മുഴ കണ്ടത്തെിയത്. ഇത് കുടല്‍ പിരിിഞ്ഞ് തുള വീഴാനും വയറില്‍ ദ്രാവകം നിറയാനും ഇടയാക്കുന്നതായിരുന്നു.
രോഗം അപൂര്‍വങ്ങളില്‍ അപൂര്‍വം, ബാധിച്ചത് നവജാത ശിശുവിന് തുടങ്ങിയ കാരണങ്ങളാല്‍ ശസ്ത്രക്രിയ അതി സങ്കീര്‍ണവും പ്രയാസകരവുമായിരുന്നുവെന്നും ഡോ. രാജ പറഞ്ഞു. ഫ്രാന്‍സില്‍ 1979ലും 2005ലുമാണ് ലോകത്ത് ഇതിനു മുമ്പ് ഇത്തരത്തിലുള്ള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രണ്ടാഴ്ചക്ക് ശേഷം കുഞ്ഞിന്‍െറ അസുഖം പരിപൂര്‍ണമായി ഭേദമാകുമെന്നും രാജ അറിയിച്ചു. കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാനായതില്‍ പിതാവ് അഹ്മദ് സഈദ് ആല്‍ മന്‍സൂറി ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും നന്ദിയറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.