കാല്‍ മുറിഞ്ഞുതൂങ്ങിയ പൂച്ചക്ക് മലയാളി വിദ്യാര്‍ഥിയുടെ കാരുണ്യത്തില്‍ പുനര്‍ജന്മം

അബൂദബി: ഗ്രില്ലിനുള്ളില്‍ കുടുങ്ങി കാല്‍ മുറിഞ്ഞുതൂങ്ങിയ പൂച്ചക്ക് മലയാളി വിദ്യാര്‍ഥിയുടെ കാരുണ്യം തുണയായി. അബൂദബി ഖാലിദിയയില്‍ താമസിക്കുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥി തൃശൂര്‍ ചാവക്കാട് സ്വദേശി ഫായിസ് മുഹമ്മദാണ് പൂച്ചയെ രക്ഷിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് താമസ സ്ഥലത്തിനരികെ ഗ്രില്ലിനുള്ളില്‍ കുടുങ്ങി ചോരയൊലിക്കുന്ന പൂച്ചയെ ഫായിസ് കാണുന്നത്. ഗ്രില്ലില്‍നിന്ന് പുറത്തെടുത്തെങ്കിലും കാല്‍ ഒടിഞ്ഞുതൂങ്ങി ചോരയൊലിക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് മൃഗസംരക്ഷണ സംഘടനയായ ‘ആനിമല്‍ വെല്‍ഫെയര്‍ അബൂദബി’യുടെ സ്ഥാപക ഡോ. സൂസന്‍ എല്‍.ജെ ആയ്ലോട്ടിനെ ഫായിസ് വിവരമറിയിക്കുകയായിരുന്നു. ഡോ. സൂസന്‍െറ നിര്‍ദേശ പ്രകാരം ‘ആനിമല്‍ വെല്‍ഫെയര്‍’ വളണ്ടിയര്‍ ഫിലിപ്പീന്‍സുകാരനായ ലോറന്‍സ് ഖാലിദിയയിലത്തെി പൂച്ചയെ കൊണ്ടുപോയി ഖലീഫ സിറ്റിയിലെ ക്ളൗഡ്-9 മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂച്ചയുടെ കാലിലെ അസ്ഥി മുറിഞ്ഞതായി ആശുപത്രി ജീവനക്കാരന്‍ അറിയിച്ചു. കുറച്ചു ദിവസത്തെ പരിചരണത്തിന് ശേഷം പൂച്ചക്ക് ആശുപത്രി വിടാനാകുമെന്ന് ‘ആനിമല്‍ വെല്‍ഫെയറി’ന്‍െറ മറ്റൊരു വളണ്ടിയറായ ബ്രിട്ടീഷുകാരി ട്രേസി ഹ്യൂഗ്സ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.