ഷാര്‍ജ: രാജ്യാന്തര ബന്ധമുള്ള വാഹന മോഷണ സംഘത്തിലെ പ്രധാന കണ്ണികളെ ഷാര്‍ജ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. ഫോര്‍വീല്‍ വാഹനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന രണ്ട് പാകിസ്താനികളാണ് പിടിയിലായത്. മറ്റ് ഗള്‍ഫ് നാടുകളുമായി ബന്ധപ്പെട്ട വന്‍ മോഷണ സംഘത്തിലെ വലിയ കണ്ണികളാണ് വലയിലായതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഇതര ഗള്‍ഫ് നാടുകളിലേക്ക് വ്യാജ രേഖകള്‍ ചമച്ച് കടത്തുകയായിരുന്നു സംഘത്തിന്‍െറ രീതി.
വാഹനം മോഷ്ടിച്ച വിവരം യു.എ.ഇയിലുള്ള സംഘം സമീപ ഗള്‍ഫ് രാജ്യത്തെ സംഘത്തിന് കൈമാറും. ഇവിടെ നിന്നത്തെുന്ന സംഘാംഗമാണ് ഇത് കടത്താനുള്ള വിദ്യകള്‍ പ്രയോഗിക്കുന്നത്. ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ രാജ്യത്ത് നിന്ന് കടത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. കാറിന്‍െറ ജനല്‍ ചില്ല് തകര്‍ക്കലാണ് മോഷണത്തിന്‍െറ ആദ്യ പടി. പിന്നീട് വാഹനത്തിന്‍െറ യന്ത്രം പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സാമഗ്രികളും നേരത്തെ തയാറാക്കി സൂക്ഷിക്കുന്ന താക്കോലുകളും ഉപയോഗിക്കും. ഇതിനായി ഇവരുടെ കൈവശം നിരവധി ഉപകരണങ്ങള്‍ ഉണ്ടായിരുന്നതായും പ്രതികളുടെ കേന്ദ്രങ്ങളില്‍ നിന്ന് ഇവ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
രാജ്യത്തിന് പുറത്ത് വ്യാപിച്ചുകിടക്കുന്ന മോഷണ ശൃംഖല തകര്‍ക്കാനുള്ള നടപടികളും പൊലീസ് നടത്തുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. തങ്ങള്‍ നടത്തിയിരുന്ന മോഷണ രീതികള്‍ പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. കൈയുറകള്‍ ധരിച്ച് യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെയാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. എന്നാല്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ പൊലീസ് നടത്തിയ ആസൂത്രിത നീക്കത്തില്‍ പ്രതികളുടെ നീക്കം പൊളിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.