സമ്മര്‍ ലാബ്സ് എക്സിബിഷന്‍

അല്‍ഐന്‍: ടീന്‍സ് ഇന്ത്യ അല്‍ഐനിന്‍െറ അവധിക്കാല ക്യാമ്പിന്‍െറ സമാപന ദിവസം സംഘടിപ്പിച്ച സമ്മര്‍ ലാബ്സ് എക്സിബിഷനില്‍ അല്‍ഐനില്‍ നിന്നുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആരോഗ്യസംരക്ഷണത്തിന് ആവശ്യമായ മുന്‍കരുതലുകള്‍, ഷോര്‍ട്ട് ഫിലിം, സിനിമാ നിര്‍മാണവും പിന്നാമ്പുറവും, ഇന്‍റര്‍നെറ്റ് ഉപയോഗത്തിലെ സൂക്ഷ്മത, മാതാപിതാക്കളോടുള്ള കടമ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി യു.എ.ഇയിലെ വിവിധ വ്യക്തിത്വങ്ങള്‍ മൂന്നുദിവസത്തെ ക്യാമ്പില്‍ കുട്ടികളുമായി സംവദിച്ചു.
ക്യാമ്പില്‍ അവതരിപ്പിച്ച വിഷയങ്ങളെ ആസ്പദമാക്കി കുട്ടികള്‍ തയാറാക്കിയ പ്രോജക്ടുകള്‍ കാണാന്‍ എക്സിബിഷനില്‍ നൂറുകണക്കിന് സന്ദര്‍ശകരത്തെി. മികച്ച പ്രോജക്ടിനുള്ള ഒന്നാം സമ്മാനം ജസീല കരസ്ഥമാക്കി. സ്നിഗ്ധ, സഫ ഹാജറ എന്നിവര്‍ രണ്ടും മൂന്നും സ്ഥാന നേടി. 24ഓളം പ്രോജക്ടുകള്‍ എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ അല്‍ഐന്‍ ജൂനിയര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിശ മൂഖ്യാതിഥിയായിരുന്നു. ഒ. അഷ്റഫ് അധ്യക്ഷത വഹിച്ചു. നിനാല്‍ സാദിഖ് സ്വാഗതവും ഗഫൂര്‍ കടുങ്ങാത്തുകുണ്ട് നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മേളനത്തില്‍ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.