???? ???? ?????????????? ??????

സൂക്ഷിക്കുക, ദുബൈയില്‍  മുതലകളിറങ്ങുന്നു

ദുബൈ: മുതലകള്‍ക്ക് മാത്രമായുള്ള പാര്‍ക്കിന്‍െറ നിര്‍മാണം ദുബൈയില്‍ പുരോഗമിക്കുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മുശ്രിഫ് പാര്‍ക്കിന് സമീപമാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. 20,000 ചതുരശ്രമീറ്റര്‍ പാര്‍ക്കിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു. ഈ വര്‍ഷാവസാനം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.  
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിക്കുന്ന അപൂര്‍വ ഇനത്തില്‍ പെട്ട മുതലകളുടെ കേന്ദ്രമായി പാര്‍ക്ക് മാറും. അപൂര്‍വമായ നൈല്‍ ക്രൊക്കഡൈലും ഇതില്‍ പെടും. 
എത്രയിനം മുതലകള്‍ ഇവിടെ ഉണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രവര്‍ത്തനം തുടങ്ങിയാല്‍ രാജ്യത്തെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായി പാര്‍ക്ക് മാറും. 
വംശനാശ ഭീഷണി നേരിടുന്ന മുതലകളെ സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് ഇവിടെ ബോധവത്കരണ പരിപാടികള്‍ നടക്കും. സ്കൂള്‍, കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. 
മുതലകളെ അടുത്തറിയാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കും. വിദ്യാര്‍ഥികള്‍ക്കായി സെമിനാറുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.