ദുബൈ: സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീര സേനാനികളെ അനുസ്മരിച്ചു. ഭാരതീയ ഭംഗ്യ പരിഷത് (പശ്ചിമ ബംഗാള്‍ അസോസിയേഷന്‍) പ്രസിഡന്‍റ് രബീന്ദ്ര നാഥ് ഗോസ്വാമി ഉദ്ഘാടനം ചെയ്തു. നാനാത്വത്തിലുള്ള ഏകത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ മുഖമുദ്രയെന്നും അത് കാത്തുസൂക്ഷിക്കാന്‍ എല്ലാ ഭാരതീയരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ കിരീടാവകാശിയുടെ സ്റ്റേബിള്‍ ഓഫീസ് പി.ആര്‍.ഒ മാജിദ് ബിന്‍ മുഹമ്മദ് അല്‍ മറി, ദുബൈ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ വസിം ബിന്‍ മുഹമ്മദ് അല്‍ ലഷ്കറി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ദുബൈ വിമാനത്താവളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ജാസിം അല്‍ ബലൂഷിയോടുള്ള ആദരസൂചകമായി മൗനപ്രാര്‍ഥനയോടെയാണ് ചടങ്ങ് തുടങ്ങിയത്. ജാസിമിന്‍െറ സഹപ്രവര്‍ത്തകന്‍ വസിം വികാരാധീനനായാണ് ആത്മ സുഹൃത്തിനെ അനുസ്മരിച്ചത്. തുടര്‍ന്ന് ‘സമകാലീന ഇന്ത്യയും സ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. എഴുത്തുകാരന്‍ റഫീഖ് മേമുണ്ട വിഷയം അവതരിപ്പിച്ചു. പുന്നക്കന്‍ മുഹമ്മദലി, ഭഗീഷ് പൂരാടന്‍, നാസര്‍ ബേപ്പൂര്‍, അസീസ് കൈതപ്പൊയില്‍, ജയന്‍ കല്ലില്‍, ഹനീഫ എവറസ്റ്റ്, എ.കെ. ഫൈസല്‍, ശംസുദ്ദീന്‍ നെല്ലറ, ദുര്‍ഗദാസ് ശിശുപാലന്‍, പ്രദീപ് വടകര, സുനില്‍ പയ്യോളി, മുജീബ് കൊയിലാണ്ടി, ഹാരിസ് കോസ്മോസ്, എസ്.പി മഹ്മൂദ്, പി.എം. അബ്ദുല്‍ഖാദര്‍ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ജില്ല പ്രവാസി പ്രസിഡന്‍റ് രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി. മുഹമ്മദ് സാജിദ് സ്വാഗതവും ചന്ദ്രന്‍ കൊയിലാണ്ടി നന്ദിയും പറഞ്ഞു. കവി അബ്ദുല്ലക്കുട്ടി ചേറ്റുവ ദേശീയഗാനമാലപിച്ചു. കെ.ഡി.പി.എ രക്ഷാധികാരി മോഹന്‍ എസ് വെങ്കിട്ടിന്‍െറ നേതൃത്വത്തില്‍ ദേശീയ ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.