ഷാര്‍ജ: പ്രവാസ ജീവിതത്തിന്‍െറ നിരവധി മുഹൂര്‍ത്തങ്ങള്‍ ദൃശ്യ, കലാരൂപങ്ങളായിട്ടുണ്ട്. കഥകളും കവിതകളും നോവലുകളുമായി മാറിയവയും നിരവധിയാണ്.
എന്നാല്‍ മുതലാളി മുതല്‍ തൊഴിലാളി വരെയുള്ളവരുടെ ഇഷ്ടമായ ചായ ഇതുവരെ ആരും അത്ര കാര്യമായി സാഹിത്യ രൂപത്തില്‍ അവതരിപ്പിച്ചിട്ടില്ല. ഇതിന് പരിഹാരമാവുകയാണ് കൃഷ്ണകുമാര്‍ വര്‍മ സംവിധാനം ചെയ്ത സുലൈമാനി എന്ന ലഘുസിനിമ. ദുബൈയിലെ ദേരയിലെയും ബര്‍ദുബൈയിലെയും ഭംഗിക്കൊപ്പമാണ് സുലൈമാനിയുടെ ദൃശ്യങ്ങള്‍ ചലിക്കുന്നത്.
പ്രവാസിയായ ബഷീര്‍ സില്‍സിലയാണ് ഇതിലെ മൂസാക്കയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാര്‍ജ നസ്റിയയിലെ ഇബ്രാഹിം എന്ന റസ്റ്റോറന്‍റ് നടത്തിപ്പുകാരന്‍െറ തനി സ്വരൂപമാണ് ഈ കഥാപാത്രമെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്കറിയാം. പ്രവാസ ലോകത്തത്തെി നാട്ടിലുള്ളവര്‍ക്കായി മാത്രം ഉരുകി ജീവിച്ച ഇബ്രാഹിം ഒടുവില്‍ തന്‍െറ സ്ഥാപനത്തില്‍ വെച്ച് ആരുമറിയാതെ മരിച്ചത് കഥയല്ല. ചായക്കടയെന്നാല്‍ അതൊരു വാര്‍ത്താമുറിയാണ്. ലോകത്തിലെ എല്ലാ വിധ ചലനങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രവാസ ഭൂമിയിലും ഇത്തരം നിരവധി ചായക്കടകളുണ്ട്. ഇതിലെ മൂസാക്കയെന്ന ചായക്കടക്കാരന്‍െറ മനസ്സ് ഒരു സമാവറാണ്. ലോക വര്‍ത്തമാനങ്ങള്‍ക്കൊപ്പം തിളക്കുന്ന സമാവര്‍. എന്നാല്‍ ദുരിതം പേറുന്ന ഏതൊരു പ്രവാസിയെയും പോലെ അദ്ദേഹം അത് പുറത്ത് കാണിക്കാതെ കുട്ടിക്കാലത്തെ ഓര്‍മകളുമായി ജീവിക്കുന്നു.
നാട്ടില്‍ ആരുമില്ലാത്ത മൂസാക്കക്ക് കൂട്ടായി വലിയൊരു ന്യൂജനറേഷന്‍ പട തന്നെയുണ്ട് ഇവിടെ. സ്നേഹം മാത്രം പകര്‍ന്ന് നല്‍കിയ മൂസാക്കയുടെ കൂടെ ചേര്‍ന്നിരിക്കാന്‍ കൊതിക്കുന്നവരാണ് ഈ പുതിയ തലമുറ. എന്നാല്‍ ഇവരോടൊന്നും യാത്ര പറയാതെ മൂസാക്ക മരിക്കുന്നിടത്ത് വെച്ചാണ് സിനിമ അവസാനിക്കുന്നത്. ഒരു തണുത്ത സുലൈമാനി പോലെ മൂസാക്ക മരവിച്ച് കിടക്കുന്നിടത്ത് നിരവധി പ്രവാസ ജീവിതങ്ങളുടെ നിലച്ച് പോയ ഹൃദയങ്ങളിലെ അവസാന താളം കേള്‍ക്കാം. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഹിശാം അബ്ദുല്‍ വഹാബ് ഒരുക്കിയ പാട്ടും പശ്ചാത്തല സംഗീതവും സുലൈമാനിയുടെ രുചി കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.