??????? ??????????????? ?????????????????

അബൂദബി മിനയില്‍ രണ്ട്  ഗോഡൗണുകള്‍ക്ക് തീപിടിച്ചു

അബൂദബി: മിന പ്രദേശത്ത് അബൂദബി കോഓപറേറ്റീവ് ശാഖക്ക് പിന്നിലുള്ള രണ്ട് ഗോഡൗണുകള്‍ക്ക് തീപിടിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗോഡൗണിനും സ്റ്റേഷനറി സാധനങ്ങളുടെ ഗോഡൗണിനുമാണ് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തം. ആളപായമില്ല. 
രാവിലെ 11.15ഓടെയാണ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ക്ക് തീപിടിത്തം സംബന്ധിച്ച് സന്ദേശം ലഭിച്ചത്. അധികൃതര്‍ ഉടന്‍ സ്ഥലത്തത്തെി. ട്രാഫിക് പൊലീസ് പ്രദേശത്തൂടെയുള്ള ഗതാഗതം തടഞ്ഞു.
തീ നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്‍റ് കേണല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍ ആല്‍ അന്‍സാരി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.