റാസല്‍ഖൈമ: വാഹന ഗ്ളാസുകളില്‍ ഉപയോഗിക്കുന്ന കടും നിറങ്ങള്‍ക്കെതിരെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി നിയമ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി വ്യാപകമായ ബോധവത്കരണ പരിപാടികള്‍ക്ക് റാസല്‍ഖൈമയില്‍ വ്യാഴാഴ്ച തുടക്കമായി. 500 ദിര്‍ഹം പിഴയോടൊപ്പം 30 ദിവസം വാഹനം കസ്റ്റഡിയിലെടുക്കുന്ന ശിക്ഷാ നടപടികളായിരിക്കും വാഹന ഉടമകള്‍ നേരിടേണ്ടി വരികയെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് ആല്‍ ഹമീദി പറഞ്ഞു.
അപകടകരമായ ഡ്രൈവിങ്ങിലൂടെ വിനോദത്തിലേര്‍പ്പെടുന്നവര്‍, വാഹന നിയമങ്ങള്‍ മറികടക്കുന്നവര്‍ തുടങ്ങിയവരെ നിരന്തര നിരീക്ഷണത്തിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സുരക്ഷിത ഡ്രൈവിങ്ങിലൂടെ രാജ്യത്തെ അപകടമുക്തമാക്കുകയാണ് പ്രചാരണ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. വാഹന ഉടമകളും ഡ്രൈവര്‍മാരും പൊതുജനങ്ങളും സ്വീകരിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ 25,000 ലഘുലേഖകള്‍ പ്രചാരണ കാലയളവില്‍ വിതരണം ചെയ്യുമെന്ന് ഡോ. ഹമീദി വ്യക്തമാക്കി.
എക്കണോമിക് ഡെവലപ്പ്മെന്‍റ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഉബൈദ് അല്‍ തനൈജി, സെന്‍ട്രല്‍ ഓപറേഷന്‍ വൈസ് ജനറല്‍ ബ്രിഗേഡിയര്‍ ഹസന്‍ ഇബ്രാഹിം, ട്രാഫിക് ആന്‍റ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് നഖ്ബി തുടങ്ങിയവര്‍ പ്രചാരണ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.