പോകിമോന്‍ ‘അത്ര ശരിയല്ല’ എന്ന് അബൂദബി പൊലീസും

അബൂദബി: ജനപ്രിയ ഗെയിം ആയ പോകിമോന്‍ ഗോ കളി തീക്കളിയായേക്കാമെന്ന് അബൂദബി പൊലീസ്. സുരക്ഷക്കും സ്വകാര്യതക്കും പോകിമോന്‍ ഗോ ഭീഷണിയായേക്കുമെന്ന് പൊലീസ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ജൂലൈയില്‍ പുറത്തിറങ്ങിയ ശേഷം ലോകത്താകമാനം 10 കോടിയിലധികം പേരാണ് ഈ ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്ളിക്കേഷനില്‍ ഒന്നും പോകിമോന്‍ ഗോ ആണ്. ‘പോകിമോന്‍’ എന്നറിയപ്പെടുന്ന ജീവികളെ കണ്ടത്തെി പിടിക്കുന്നതായ ഗെയിമില്‍ കളിക്കാരന്‍െറ ജിയോ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) വിലാസം ഉപയോഗപ്പെടുത്തുന്നുണ്ടെന്നതാണ് ഈ കളിയെ സുരക്ഷിതമല്ലാതാക്കുന്നത്.
പോകിമോനെ പിടിക്കാന്‍ ശ്രമിക്കുന്ന കളിക്കാര്‍ സ്വയം അപകടത്തില്‍ ചാടുകയാണെന്ന് പൊലീസിങ് ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആമിര്‍ ആല്‍ മുഹൈരി പറഞ്ഞു. തെരുവകളില്‍ വെച്ച് കളിക്കുന്നവരുടെ സുരക്ഷക്കാണ് വലിയ ഭീഷണി. കളിക്കാര്‍ അവരുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവാന്മാരാകില്ളെന്നതിനാല്‍ കളിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്നത് ജീവനും ഭീഷണിയാണെന്ന് മുഹൈരി കൂട്ടിച്ചേര്‍ത്തു.
കളിക്കാരന്‍െറ സ്ഥലവിവരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഗെയിമുകളിലൂടെ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുമെന്നും കവര്‍ച്ചക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കും സാഹചര്യമൊരുക്കുമെന്നും നേരത്തെ യു.എ.ഇ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) മുന്നറിയിപ്പ് നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.