ദുബൈ: അതിവേഗ ട്രെയിന്‍ യാത്ര സാധ്യമാക്കുന്ന ഹൈപ്പര്‍ ലൂപ്പ് സാങ്കേതിക വിദ്യ രാജ്യത്ത് നടപ്പാക്കുന്നതിന്‍െറ പ്രാഥമിക നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഹൈപ്പര്‍ ലൂപ്പ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ആഗോള മത്സരം സെപ്റ്റംബറില്‍ ദുബൈയില്‍ നടക്കുമെന്ന് ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന വിദഗ്ധര്‍ മത്സരത്തില്‍ പങ്കെടുക്കും. വാര്‍ഷിക ബില്‍ഡ് എര്‍ത്ത് ലൈവ് കോംപറ്റീഷന്‍െറ ഭാഗമായാണിത്. 48 മണിക്കൂര്‍ നീളുന്ന മത്സരം ഗതാഗത സംവിധാനങ്ങളുടെ ഭാവി നിര്‍ണയിക്കുന്നത് കൂടിയായി മാറും.
മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗത്തില്‍ യാത്ര സാധ്യമാകുന്നതാണ് ഹൈപ്പര്‍ ലൂപ്പ് ട്രെയിനുകള്‍. പദ്ധതി നടപ്പായാല്‍ ദുബൈയില്‍ നിന്ന് 127 കിലോമീറ്റര്‍ അകലെയുള്ള ഫുജൈറയിലത്തൊന്‍ 10 മിനിറ്റ് മതിയാകും. ദുബൈയില്‍ നിന്ന് അബൂദബിയിലേക്ക് 15 മിനിറ്റും. രണ്ട് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മര്‍ദം കുറഞ്ഞ കുഴലിലൂടെ ട്രെയിനുകള്‍ അതിവേഗം സഞ്ചരിക്കുന്ന സാങ്കേതിക വിദ്യയാണ് ഹൈപ്പര്‍ ലൂപ്പ്. കുഴലില്‍ മര്‍ദവും ഘര്‍ഷണവും വളരെ കുറവാതിനാല്‍ അതിവേഗം ട്രെയിനുകള്‍ക്ക് കുതിച്ചുപായാന്‍ കഴിയും.
2010ല്‍ ദക്ഷിണാഫ്രിക്കക്കാരനായ എലോണ്‍ റീവ് മസ്കാണ് ഹൈപ്പര്‍ ലൂപ്പ് ആശയം ആദ്യമായി അവതരിപ്പിച്ചത്. കുഴലിനുള്ളിലെ വായുവിന്‍െറ മര്‍ദ വ്യത്യാസമാണ് ട്രെയിനിന് സഞ്ചരിക്കാനുള്ള ഊര്‍ജം പകരുക. മെട്രോക്ക് സമാനമായി ഭൂമിക്ക് മുകളില്‍ സ്ഥാപിക്കുന്ന കുഴലില്‍ മര്‍ദ വ്യത്യാസം ഉണ്ടാക്കാനുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജത്തിന്‍െറ സഹായത്തോടെയായിരിക്കും. ഈ സാങ്കേതികവിദ്യയനുസരിച്ച് ന്യൂയോര്‍ക്കില്‍ നിന്ന് ബീജിങ്ങിലത്തൊന്‍ രണ്ട് മണിക്കൂര്‍ മതിയാകും. നിലവിലെ ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടിവരുന്ന ചെലവിന്‍െറ 10 ശതമാനം മാത്രമേ ഹൈപ്പര്‍ ലൂപ്പിന് വേണ്ടിവരൂവെന്ന് വിദഗ്ധര്‍ പറയുന്നു.
സെപ്റ്റംബറില്‍ നടക്കുന്ന മത്സരത്തില്‍ ആറ് ടീമുകളാണ് പദ്ധതിയുടെ കരട് രൂപം സമര്‍പ്പിക്കുകയെന്ന് ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടറും യു.എ.ഇ കാബിനറ്റ് കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി പറഞ്ഞു. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ രാജ്യത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ http://www.buildearthlive.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.