??????? ?????? ???????????????? ??.?.? ???? ???????????? ???????????????? ???? ??????????????? ???? ???????? ????? ?????? ???? ??????

ശൈഖ് മുഹമ്മദ് മസ്ദര്‍ സന്ദര്‍ശിച്ചു

അബൂദബി: യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തിങ്കളാഴ്ച അബൂദബിയുടെ പുനരുപയോഗ ഊര്‍ജ കമ്പനിയായ മസ്ദറില്‍ സന്ദര്‍ശനം നടത്തി. പ്രതിനിധി സംഘത്തോടൊപ്പം മസ്ദര്‍ സിറ്റിയിലെ വിവിധ വകുപ്പുകള്‍, സംവിധാനങ്ങള്‍ എന്നിവ അദ്ദേഹം സന്ദര്‍ശിച്ചു. യു.എ.ഇയിലും മറ്റു രാജ്യങ്ങളിലും സൗരോര്‍ജം, കാറ്റില്‍നിന്നുള്ള ഊര്‍ജം തുടങ്ങിയ മസ്ദര്‍ കമ്പനിയുടെ പുനരുപയോഗ ഊര്‍ജ പദ്ധതി നിക്ഷേപങ്ങളെ കുറിച്ച് ശൈഖ് മുഹമ്മദിന് മസ്ദര്‍ ചെയര്‍മാന്‍ ഡോ. സുല്‍ത്താന്‍ ആല്‍ ജാബിര്‍ വിശദീകരിച്ചുകൊടുത്തു. മസ്ദര്‍ ശാസ്ത്ര സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ടും അദ്ദേഹം സന്ദര്‍ശിച്ചു.
ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം, ദുബൈ റൂളേഴ്സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹീം അല്‍ ശൈബാനി, ദുബൈ പ്രോട്ടോകോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.