അല്‍ഐന്‍: അല്‍ഐന്‍ മൃഗശാലാ സന്ദര്‍ശകരുടെയും അധികൃതരുടെയും പ്രിയപ്പെട്ടവളായിരുന്ന ഗോറില്ല ഇനിയില്ല. പശ്ചിമഘട്ട താഴ്വരകളില്‍ കണ്ടുവരുന്ന ഇനത്തില്‍ പെടുന്ന പെണ്‍ ഗോറില്ല ഉറക്കത്തില്‍ ജീവന്‍ വെടിഞ്ഞുവെന്ന് മൃഗശാല അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. 41 വയസ്സായിരുന്നു.
1978ലാണ് ഈ ഗോറില്ലയെ മൃഗശാലയിലത്തെിച്ചത്. അന്ന് നാല് വയസ്സ് മാത്രമുള്ള കുഞ്ഞായിരുന്ന അവളുടെ കുസൃതികള്‍ മൃഗശാലയിലത്തെുന്ന എല്ലാ പ്രായക്കാരെയും ആകര്‍ഷിച്ചു. മൃഗശാല ജീവനക്കാരും ഏറെ വാത്സല്യം ചൊരിഞ്ഞാണ് അവളെ വളര്‍ത്തിയത്.
ഗോറില്ലയുടെ ഇണയായിരുന്ന മാക്സി എന്ന് പേരുള്ള ആണ്‍ ഗോറില്ല 1998ല്‍ ചത്തിരുന്നു. 2002ല്‍ ഗോറില്ലയെ ചില്ലുപാളികള്‍ വെച്ച് ഭംഗിയാക്കിയ കൂട്ടിലേക്ക് മാറ്റി. മൃഗശാലാ സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും മാത്രമല്ല, മറ്റു മൃഗങ്ങള്‍ക്കും ഗോറില്ലയുടെ വേര്‍പാട് ദു$ഖകാരണമാണ്. മുയലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി മൃഗങ്ങള്‍ ഇവളുടെ കൂട്ടുകാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.