ഫുജൈറ സായിദ് സ്പോര്‍ട്സ് കോംപ്ളക്സ് പണി അവസാന ഘട്ടത്തിലേക്ക്

ഫുജൈറ: ഫുജൈറ അല്‍ ഹൈലില്‍ നിര്‍മാണത്തിലിരിക്കുന്ന  സായിദ് സ്പോര്‍ട്സ് കോംപ്ളക്സിന്‍റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നു.2014 ഒക്ടോബറില്‍ സുപ്രീം കൗണ്‍സില്‍  അംഗവും ഫുജൈറ ഭരണാധികാരിയുമായ  ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ശര്‍ഖി ശിലാസ്ഥാപനം നിര്‍വഹിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ സമുച്ചയത്തിന്‍െറ പണി ഉടന്‍ പൂര്‍ത്തിയാവുമെന്നു നിര്‍മ്മാണ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കുന്ന സി.ബി.ഇ നിര്‍മ്മാണ കമ്പനിയിലെ എന്‍ജിനീയര്‍ അജി ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
യുവജന,സാമൂഹിക വികസന മന്ത്രാലയത്തിന്‍െറ ഭാഗമായി പൊതു മരാമത്ത് വകുപ്പിന്‍െറ കീഴിലാണ് സമുച്ചയ നിര്‍മാണം നടക്കുന്നത്.
2500 ആളുകള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാള്‍, 1000 സീറ്റുള്ള ഒളിംപിക് വലുപ്പത്തിലുള്ള നീന്തല്‍ക്കുളം, നൂറോളം മുറികളുള്ള ഹോസ്റ്റല്‍ എന്നിവ അടങ്ങിയതാണ് സായിദ് സ്പോര്‍ട്സ് കോംപ്ളക്സ്.  കൂടാതെ ബാസ്ക്കറ്റ്ബാള്‍ കോര്‍ട്ട്, വോളിബാള്‍ഹാന്‍ഡ്ബാള്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്‍റണ്‍ കോര്‍ട്ട് എന്നിവയും കോംപ്ളക്സില്‍ ഉള്‍പ്പെടുന്നു. എല്ലാ കോര്‍ട്ടുകളും അന്താരാഷ്ട്ര സ്പോര്‍ട്സ് അസോസിയേഷന്‍ മാനദണ്ഡം അനുസരിച്ചാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.  ഏഴു കോടി യു.എ.ഇ ദിര്‍ഹം ചെലവു വരുന്ന കോംപ്ളക്സ് 180,000 ചതുരശ്ര മീറ്റര്‍ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.