അജ്മാന്‍ തീപിടിത്തത്തിന് കാരണം സിഗരറ്റ് കുറ്റിയോ കനലോ ആണെന്ന് പൊലീസ്

അജ്മാന്‍: അജ്മാനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് കാരണമായത് താമസക്കാരിലാരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയോ ശീഷയില്‍ ഉപയോഗിക്കുന്ന കനലോ ആണെന്ന് അജ്മാന്‍ പൊലീസ് വെളിപ്പെടുത്തി. കെട്ടിടത്തിന്‍െറ നാലാം നിലയില്‍ നിന്ന് വീണ വസ്തുവില്‍ നിന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടത്തെിയതായി അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ നുഐമി പറഞ്ഞു.
കെട്ടിടത്തിന് താഴെ കൂട്ടിയിട്ടിരുന്ന നിര്‍മാണ സാമഗ്രികള്‍ക്കാണ് ആദ്യം തീപിടിച്ചത്. ശക്തമായ കാറ്റില്‍ ഇത് കെട്ടിടത്തിലേക്ക് പടര്‍ന്നുപിടിച്ചു. കെട്ടിടത്തിന്‍െറ അലുമിനിയം കൊണ്ട് നിര്‍മിച്ച പുറംഭാഗത്തിന് പെട്ടെന്ന് തീപിടിച്ചതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. കെട്ടിടത്തില്‍ നടത്തിയ പരിശോധനയില്‍ നിരവധി ശീഷകള്‍ കണ്ടെടുത്തിട്ടുണ്ട്. ആരാണ് തീപിടിത്തത്തിന് കാരണമായതെന്നറിയാന്‍ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കെട്ടിടങ്ങളുടെ പുറംഭാഗം നിര്‍മിക്കുന്നത് നിര്‍ത്താന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്്.
ഇത്തരം കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നിഷേധിക്കാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, എമിഗ്രേഷന്‍ വകുപ്പ് എന്നിവയുടെ സംയുക്ത സമിതി നഗരസഭയോടെ ആവശ്യപ്പെട്ടിട്ടുമുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.