അബൂദബിയില്‍ അനധികൃത കന്നുകാലി കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടി

അബൂദബി: പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി അനധികൃതവും ലൈസന്‍സില്ലാത്തതുമായ കന്നുകാലി കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി. അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ കന്നുകാലികളെ വില്‍പന നടത്തുന്നതും ആവശ്യമായ പരിശോധനകള്‍ നടത്താതെ അറവ് നടത്തുന്നതും ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് അനധികൃത വ്യാപാരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത്.
പരിശോധനകള്‍ നടത്താതെ കന്നുകാലികളെ അറവ് നടത്തി ഇറച്ചി വില്‍ക്കുന്നത് വഴി രോഗങ്ങള്‍ ഉണ്ടാകാനും ഉപഭോക്താക്കള്‍ക്ക് പ്രയാസം നേരിടാനുമുള്ള സാധ്യത കണക്കിലെടുത്താണ് നടപടി സ്വീകരിക്കുന്നത്.  
അനധികൃത കന്നുകാലി കച്ചവടക്കാരും കശാപ്പുകാരും മൃഗാവശിഷ്ടങ്ങള്‍ കുന്നുകൂട്ടിയിടുന്നത് അണുക്കളും രോഗങ്ങളും പരക്കാന്‍ കാരണമാകുന്നതിനൊപ്പം നഗരത്തിന്‍െറ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.  
കാമ്പയിനിന്‍െറ ഭാഗമായി പിടിച്ചെടുക്കുന്ന മൃഗങ്ങളെ എമിറേറ്റ്സ് റെഡ്ക്രസന്‍റിന് സംഭാവന ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.