അബൂദബിയില്‍ കോണ്‍ഗ്രസ് പ്രവാസ സംഘടനയില്‍ ഭിന്നത

അബൂദബി: ഏതാനും വര്‍ഷങ്ങളായി അബൂദബിയില്‍ കോണ്‍ഗ്രസ് അനുഭാവികളില്‍ ശക്തമായി നില്‍ക്കുന്ന ഗ്രൂപ്പ് പോരും ഭിന്നതയും നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലത്തെി നില്‍ക്കുമ്പോള്‍ കൂടുതല്‍ ശക്തമാകുന്നു. പ്രവാസികളുടെ പിന്തുണയും നാട്ടിലെ വോട്ടും ഉറപ്പിക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ തന്നെയാണ് കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഇന്‍കാസിലും മറ്റ് അനുബന്ധ ഗ്രൂപ്പുകളിലും വിഭാഗീയത മൂര്‍ച്ഛിക്കുന്നത്.  
കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ പിന്തുണക്കാരുടെ പോരിനൊപ്പം തലസ്ഥാന നഗരിയിലെ രജിസ്ട്രേഡ് സംഘടനയായ മലയാളി സമാജം ഭാരവാഹിത്വവുമായും ബന്ധപ്പെട്ട് നേരത്തേ തന്നെ അബൂദബിയില്‍ ഭിന്നത ശക്തമായിരുന്നു. ഒ.ഐ.സി.സി അടക്കം വിവിധ സംഘടനകളിലായി പ്രവര്‍ത്തിച്ചിരുന്ന യു.എ.ഇയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി രൂപവത്കരിച്ച ഇന്‍കാസിന്‍െറ അബൂദബിയിലെ പുന$സംഘടനയാണ് പുതിയ തര്‍ക്കത്തിന് കാരണമായിരിക്കുന്നത്. പുന$സംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തവരും മറ്റും ചേര്‍ന്ന് കോണ്‍ഗ്രസ് കൂട്ടായ്മ രൂപവത്കരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കണ്‍വെന്‍ഷനും കുടുംബ സംഗമവും നടത്തുന്നുണ്ട്. അബൂദബി മലയാളി സമാജത്തില്‍ ഉച്ചക്ക് നടക്കുന്ന പരിപാടിയില്‍ യുവ പ്രാസംഗിക അഡ്വ. ഷറഫുന്നിസ കാരോളി പങ്കെടുക്കും.
2016 ജനുവരിയില്‍ നടന്ന ഇന്‍കാസ് പുന$സംഘടനയില്‍ പള്ളിക്കല്‍ ശുജാഹി പ്രസിഡന്‍റും അനൂപ് ജനറല്‍ സെക്രട്ടറിയുമായാണ് അബൂദബി കമ്മിറ്റി രൂപവത്കരിച്ചത്. ഈ കമ്മിറ്റിയില്‍ അബൂദബിയില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളും അണികളും തഴയപ്പെട്ടതായി പറയുന്നു. നേരത്തേ വിരുദ്ധ ചേരികളില്‍ നിലകൊണ്ടിരുന്ന നേതാക്കള്‍ പലരും ഒന്നിച്ചപ്പോള്‍ അര്‍ഹരായവര്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടമായത്രെ. നാട്ടിലും പ്രവാസ ലോകത്തും പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ച് തീര്‍ത്തും ജൂനിയറായ വ്യക്തിയെ സുപ്രധാന സ്ഥാനത്ത് അവരോധിച്ചത് അംഗീകരിക്കാനാകില്ളെന്നും ഭാരവാഹികള്‍ക്കെതിരെ രംഗത്തുള്ളവര്‍ പറയുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി സീനിയറായ മൂന്ന് പേരെക്കൂടി ജനറല്‍ സെക്രട്ടറിമാരാക്കണമെന്നും മറ്റുള്ളവര്‍ക്ക് അര്‍ഹമായ  സ്ഥാനങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ളെന്ന് വിമത വിഭാഗത്തിന് നേതൃതം നല്‍കുന്നവരില്‍ ഒരാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതോടെയാണ് എന്‍.പി.മുഹമ്മദാലി ചെയര്‍മാനും  സലിം ചിറക്കല്‍ ജനറല്‍ കണ്‍വീനറുമായി കോണ്‍ഗ്രസ് കൂട്ടായ്മ രൂപവത്കരിച്ചത്.  സമാജം പ്രസിഡന്‍റ് യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, അമര്‍സിങ്, ഷുക്കൂര്‍ ചാവക്കാട്, എ.എം. അന്‍സാര്‍, എ. വിജയരാഘവന്‍, സി.എം. അബ്ദുല്‍ കരീം, ഗഫൂര്‍ മലപ്പുറം, എം.യു. ഇര്‍ഷാദ്  തുടങ്ങിയവര്‍ കൂട്ടായ്മയുടെ ഭാഗമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ചത്തെ യോഗം വിമത പരിപാടിയായി കാണുന്നില്ളെന്നും അഡ്വ. ഷറഫുന്നിസക്ക് സ്വീകരണം നല്‍കുന്നതില്‍ വിയോജിപ്പ് ഉണ്ടോയെന്ന് ചോദിച്ച് സംഘാടകരില്‍ ഒരാള്‍ ബന്ധപ്പെട്ടിരുന്നതായും ഒ.ഐ.സി.സി ഗ്ളോബല്‍ വൈസ് പ്രസിഡന്‍റായ മനോജ് പുഷ്കര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍, ഇന്‍കാസ് ഭാരവാഹികളുടെ ഭാഗത്ത് നിന്ന് സംഘടനാ വിരുദ്ധമായ നടപടികളുണ്ടായാല്‍ ശക്തമായ നടപടികള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ വിജയം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അബൂദബിയില്‍ നിന്ന് വോട്ടര്‍മാരുമായി ചാര്‍ട്ടര്‍ ചെയ്ത വിമാനം നാട്ടിലേക്ക് പോകുന്നത് ആലോചിക്കുന്നുണ്ട്. വിഷയത്തില്‍ ജെറ്റ് എയര്‍വേസുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പള്ളിക്കല്‍ ശുജാഹി, അനൂപ് നമ്പ്യാര്‍, ഷിബു വര്‍ഗീസ് എന്നിവരാണ് അബൂദബിയില്‍ ഇന്‍കാസിന്‍െറ ഭാരവാഹികളെന്നും ഇവര്‍ സംഘടിപ്പിക്കുന്നത് അല്ലാതെയുള്ള പരിപാടികള്‍ ഒൗദ്യോഗിക പരിപാടികള്‍ അല്ളെന്നും ഇന്‍കാസ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.