അബൂദബി വിമാനത്താവളത്തില്‍  വായനശാല തുറന്നു

അബൂദബി: വായനാ സംസ്കാരം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായനശാല ആരംഭിച്ചു. 
യു.എ.ഇ വായന വര്‍ഷം ആചരിക്കുന്നതിന്‍െറ ഭാഗമായാണ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വായനശാല ആരംഭിച്ചത്. 
അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക  അതോറിറ്റിയുമായി ചേര്‍ന്നാണ് വായന കാമ്പയിന്‍ തുടങ്ങിയത്. 
വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഒന്നും മൂന്നും ടെര്‍മിനലിനെ ബന്ധിപ്പിക്കുന്ന സ്ഥലത്താണ് വായനശാല ആരംഭിച്ചിരിക്കുന്നത്.  
വായനാ സംസ്കാരം, അറിവ് പങ്കുവെങ്കല്‍, വിദ്യാഭ്യാസം എന്നിവക്ക് അബൂദബി എയര്‍പോര്‍ട്ട്സ് സുപ്രധാന പങ്കാണ് നല്‍കുന്നതെന്നും ഇതിന്‍െറ ഭാഗമായാണ് വായനശാല ആരംഭിച്ചതെന്നും അബൂദബി എയര്‍പോര്‍ട്ട്സ് ചെയര്‍മാന്‍ അലി അല്‍ മന്‍സൂരി പറഞ്ഞു. 
വിമാനം കാത്തിരിക്കുമ്പോള്‍ വായിക്കുന്നതിലൂടെ മറ്റ് പ്രയാസങ്ങള്‍ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

പുസ്തകങ്ങള്‍ക്കായി 25 ലക്ഷം 
ദിര്‍ഹവുമായി ശൈഖ് സുല്‍ത്താന്‍

ഷാര്‍ജ: ഷാര്‍ജയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വായന ശാലകള്‍ പുസ്തക സമൃദ്ധമാക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി 25 ലക്ഷം ദിര്‍ഹം നല്‍കാന്‍ ഉത്തരവിട്ടു. യുവ തലമുറയില്‍ വായനയുടെ വെളിച്ചം പകരാന്‍ ലക്ഷ്യമിട്ടാണിത്. എട്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുക്കുന്ന സംരഭകരില്‍ നിന്ന് പുസ്കം വാങ്ങാനാണ് പണം വിനിയോഗിക്കുക. 
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2016 വായന വര്‍ഷമായി ആചരിക്കാന്‍ നിര്‍ദേശിച്ചതും മുഖവിലക്കെടുത്താണ് സുല്‍ത്താന്‍ അക്ഷരങ്ങളുടെ അണയാത്ത വെളിച്ചവുമായി രംഗത്തത്തെിയത്. വായനയിലൂടെ യുവതലമുറയില്‍ വലിയമാറ്റങ്ങളും പ്രതീക്ഷകളും പടുത്തുയര്‍ത്തുവാന്‍ സാധിക്കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് ആല്‍ ആമീരി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.