ദോഹ: ഇന്‍റര്‍നെറ്റില്‍ അംഗീകരിക്കപ്പെട്ട വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യാനായി ഉപയോഗിക്കുന്ന ഡൊമൈന്‍ പേരുകളില്‍ ഖത്തറില്‍ ‘ഡോട്ട് ദോഹ (.doha)’ എന്ന ഡൊമൈന്‍ നാമം ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി രാജ്യത്തെ കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (സി.ആര്‍.എ) അറിയിച്ചു. സി.ആര്‍.എ യുടെ ഭാഗമായ ഖത്തര്‍ ഡൊമൈന്‍ രജിസ്ട്രിയില്‍ (ക്യു.ഡി.ആര്‍) 2011 മുതല്‍ 21,601 ഡൊമൈനുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സി.ആര്‍.എ വക്താവ് ഫൈസല്‍ അലി അല്‍ ശുഹൈബി പറഞ്ഞു. നിരവധി ഡൊമൈന്‍ നാമങ്ങള്‍ ലഭ്യമാകുന്ന അവസരത്തില്‍ സുസ്ഥിരവും സുരക്ഷിതവും വിശ്വസനീയവുമായ ‘ന്യൂ ടോപ്പ് ലെവല്‍ ഡൊമൈന്‍ നെയിം’ (ടി.എല്‍.ഡി) ചേര്‍ത്ത് ഇന്‍റര്‍നെറ്റ് സേര്‍ച്ചിങ്് എളുപ്പമാക്കാന്‍ സാധ്യക്കുമെന്നാണ് സി.ആര്‍.എ കരുതുന്നത്. കാലങ്ങളായി ഉപയോഗിക്കുന്ന ഡോട്ട് ക്യുഎ എന്നതിന് പകരം ബദലായി തലസ്ഥാന നഗരിയുടെ പേരായ ഡോട്ട് ദോഹ ഗുണകരമാകുമെന്നാണ് ഇവരുടെ വിശ്വാസം.
ക്യു.ഡി.ആര്‍ രജിസ്ട്രിയില്‍ ലഭ്യമായ വെബ്സൈറ്റ് എക്സ്റ്റഷന്‍ഷനുകളില്‍ ഡോട്ട് ക്യുഎ (ഖത്തര്‍ എന്ന പദച്ചുരുക്കം), കോം ഡോട്ട് ക്യുഎ, നെറ്റ് ഡോട്ട് ക്യുഎ, തുടങ്ങി ഗവണ്‍മെന്‍റ് അധീനതയിലുള്ള സ്ഥാപനങ്ങള്‍ക്കായി ജി.ഒ.വി ഡോട്ട് ക്യുഎ (gov.qa), mil.qa, edu.qa, sch.qa) എന്നിവ ഉപയോഗിച്ചുവരുന്നുണ്ട്. നേരത്തെ യു.കെ ആസ്ഥാനമായ ബ്രീത്ത് ലക്ഷ്വറി എന്ന കമ്പനി ദോഹ ഡോട്ട് കോം എന്ന ഡൊമൈന്‍ നാമം ട്രാവല്‍ വ്യവസായ രംഗത്തെ ലേലത്തില്‍ വില്‍പനക്കായി ശ്രമിച്ചിരുന്നെങ്കിലും നടക്കാതെ പോവുകയായിരുന്നു. 20.73 ദശലക്ഷം റിയാലായിരുന്നു ദോഹ ഡോട്ട് കോമിന് ഇവര്‍ വിലയിട്ടിരുന്നത്.
2022 ലോകകപ്പുമായി ബന്ധപ്പെടുന്ന കമ്പനികളെ ലക്ഷ്യമാക്കിയായിരുന്നു ഇത്തരമൊരു നീക്കമെങ്കിലും കമ്പനി പിന്നീട് ആഢംബര നൗകകളുടെ വ്യവസായത്തിലേക്ക് തിരിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.