ഷാര്‍ജ: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനിരയായവര്‍ക്ക് സഹായമത്തെിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നല്‍കാന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇതിന് പുറമെ ഈ കാരുണ്യപ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അസോസിയേഷന്‍ കൗണ്ടറില്‍ നേരിട്ട് പണമടക്കാം. അസോസിയേഷഷന്‍െറ
ബാങ്ക് ഓഫ് ബറോഡ ഷാര്‍ജ ശാഖയിലെ 90040400000016 എന്ന നമ്പറിലുള്ള അക്കൗണ്ടിലും (ഐബാന്‍ നമ്പര്‍ എ.ഇ 04011009004040000016)പണമടക്കാമെന്ന് പ്രസിഡന്‍റ് അഡ്വ. വൈ.എം.റഹീം പത്രക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.