അബൂദബിയില്‍ ഹോട്ടല്‍ താമസത്തിന്  മുനിസിപ്പാലിറ്റി ഫീസ് ഏര്‍പ്പെടുത്തുന്നു

അബൂദബി: അബൂദബി മുനിസിപ്പല്‍ അധികൃതര്‍ക്ക് വരുമാനം കണ്ടത്തെുന്നതിന്‍െറ ഭാഗമായി ഹോട്ടല്‍ താമസത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ഹോട്ടല്‍ ബില്ലുകള്‍ക്ക് നാല് ശതമാനം മുനിസിപ്പാലിറ്റി ഫീയും ഒരു രാത്രി താമസത്തിന് 15 ദിര്‍ഹവും നികുതി ഏര്‍പ്പെടുത്തുകയെന്ന നിര്‍ദേശമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് അറബിക് ദിനപത്രമായ അല്‍ ഇത്തിഹാദ് റിപ്പോര്‍ട്ട് ചെയ്തു. അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റിയാണ് പുതിയ ഫീസ് പിരിക്കുക. നിലവില്‍ അബൂദബി ഹോട്ടലുകള്‍ ആറ് ശതമാനം സിറ്റി നികുതിയും പത്ത് ശതമാനം സേവന നിരക്കും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്.  
അതേസമയം, പുതിയ ഫീ സംബന്ധിച്ച് തങ്ങള്‍ക്ക് അറിവൊന്നും ലഭിച്ചിട്ടില്ളെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ ഫീസ് ബാധകമാണോ എന്നും വ്യക്തമല്ളെന്നും അവര്‍ പറയുന്നു.  പുതിയ നികുതി ഏര്‍പ്പെടുത്തിയാല്‍ ആദ്യ ഘട്ടത്തില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട് പ്രയാസങ്ങള്‍ ഉണ്ടാകില്ളെന്ന് റൊട്ടാന ഗ്രൂപ്പ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഗയ് ഹച്ചിന്‍സണ്‍ പറഞ്ഞു. ദുബൈയില്‍ ടൂറിസം ദിര്‍ഹം നികുതി ഏര്‍പ്പെടുത്തിയ പോലെ മാത്രമേ ജനങ്ങള്‍ക്ക് അനുഭവപ്പെടൂ. എക്സ്പോ 2020 പദ്ധതികള്‍ക്ക് ഫണ്ട് കണ്ടത്തെുന്നതിന് 2014 മാര്‍ച്ച് അവസാനത്തിലാണ് ദുബൈയില്‍ ഹോട്ടല്‍ താമസക്കാര്‍ക്ക് ഫീ ഏര്‍പ്പെടുത്തിയത്. ഒരു രാത്രി താമസത്തിന് ഏഴ് മുതല്‍ 20 വരെ ദിര്‍ഹമാണ് ദുബൈയില്‍ ഈടാക്കുന്നത്.  
അതേസമയം, അബൂദബിയില്‍ പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി പ്രതികരിച്ചിട്ടില്ല. പുതിയ നിര്‍ദേശ പ്രകാരം നാല് ശതമാനം മുനിസിപ്പാലിറ്റി ഫീയും ഒരു രാത്രി താമസത്തിന് 15 ദിര്‍ഹം ഫീസും ഏര്‍പ്പെടുത്തിയാല്‍ ദശലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍െറ വരുമാനം പുതുതായി കണ്ടത്തൊന്‍ സാധിക്കും. കഴിഞ്ഞവര്‍ഷം 41 ലക്ഷം പേരാണ് അബൂദബിയിലെ ഹോട്ടലുകളില്‍ തങ്ങിയത്. ഇവര്‍ ഹോട്ടലുകളില്‍ 122.4 ലക്ഷം രാത്രികള്‍ ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ ഹോട്ടലുകളിലെ താമസക്കാരുടെ കണക്ക് അനുസരിച്ച് ഒരു രാത്രി താമസത്തിന് 15 ദിര്‍ഹം വീതം കണക്കാക്കുമ്പോള്‍ 183.6 ദശലക്ഷം ദിര്‍ഹത്തിന്‍െറ അധിക വരുമാനം ലഭ്യമാകും. നാല് ശതമാനം മുനിസിപ്പാലിറ്റി ഫീ ഈടാക്കുമ്പോള്‍ 264.8 ദശലക്ഷം ദിര്‍ഹവും ലഭിക്കും.  ഈ വര്‍ഷം ഹോട്ടലിലെ താമസക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ വരുമാനം കൂടും. 2014നെ അപേക്ഷിച്ച് 2015ല്‍ ഹോട്ടലില്‍ താമസിക്കുന്നവരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനയാണുണ്ടായത്. അതേസമയം, പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നത് ഹോട്ടലുകളിലത്തെുന്നവരെ കാര്യമായി ബാധിക്കില്ളെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ദുബൈയിലും റാസല്‍ഖൈമയിലും എല്ലാം ഈ രീതിയില്‍ ഫീസും മറ്റും പിരിക്കുന്നുമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.