താമസക്കാര്‍ക്കെല്ലാം പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടത് കെട്ടിട ഉടമകളുടെ ഉത്തരവാദിത്തമെന്ന് നഗരസഭ

ദുബൈ: കെട്ടിടത്തിലെ താമസക്കാര്‍ക്കെല്ലാം പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തം ഉടമകള്‍ക്കുണ്ടെന്ന് ദുബൈ നഗരസഭ. കെട്ടിടത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിന്ന് താമസക്കാരെ വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമില്ല. ചില കെട്ടിട ഉടമകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് വിശദീകരണമെന്ന് ദുബൈ നഗരസഭ കെട്ടിട വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് സാലിഹ് അറിയിച്ചു. കെട്ടിടത്തിലെ ഫ്ളാറ്റുകളുടെ എണ്ണത്തിന് അനുസൃതമായി പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് സൗജന്യമായിരിക്കുകയും വേണം. 
ചില കെട്ടിട ഉടമകള്‍ പാര്‍ക്കിങ് സ്ഥലം പുറത്തുള്ള ആളുകള്‍ക്ക് വാടകക്ക് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നിയമലംഘനമാണെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.