അബൂദബി: ഈ വര്‍ഷത്തെ റമദാനില്‍ രാജ്യത്ത് അത്യാവശ്യ ഭക്ഷ്യ വിഭവങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവുണ്ടാകുമെന്ന് സാമ്പത്തികകാര്യ മന്ത്രാലയം വ്യക്തമാക്കി. റമദാനില്‍ ഏറ്റവും ആവശ്യമായ വിഭവങ്ങളുടെയെല്ലാം വില 50 ശതമാനം വരെ കുറയും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മറ്റ് അവശ്യ വിഭവങ്ങള്‍ എന്നിവയുടെയെല്ലാം ലഭ്യത ഉറപ്പുവരുത്താനും ക്ഷാമം ഒഴിവാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സാമ്പത്തിക കാര്യ മന്ത്രാലയത്തിന് മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു.
റമദാനില്‍ ഭക്ഷ്യ വിഭവങ്ങളുടെയും സാധനങ്ങളുടെയും വില കുറക്കുന്നതിനുള്ള പദ്ധതികള്‍ രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അബൂദബിയിലെ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഡോ. ഹാഷിം അല്‍ നുഐമി ചര്‍ച്ച നടത്തിയതായി അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 2014നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം റമദാന്‍ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ 20 ശതമാനം വര്‍ധനയുണ്ടായതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.