അബൂദബി മഹോത്സവം തുടങ്ങി

അബൂദബി: യു.എ.ഇയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക പരിപാടികളിലൊന്നായ അബൂദബി മഹോത്സത്തിന് ഫെസ്റ്റിവെലിന് തുടക്കമായി. 13ാമത് മേള ഏപ്രില്‍ അവസാനം വരെ നീളും.
 തലസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ലോകത്തിലെ പ്രമുഖ കലാകാരന്‍മാര്‍  കലാ- സംഗീത- നൃത്ത പരിപാടികള്‍ അവതരിപ്പിക്കും.  ഫോട്ടോഗ്രാഫി, സാഹിത്യപരിപാടികള്‍, സിനിമ തുടങ്ങിയവയെല്ലാം മേളയുടെ ഭാഗമായി നടക്കും. 
വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി  ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍  അബൂദബി മ്യൂസിക് ആന്‍റ് ആര്‍ട്ട് ഫൗണ്ടേഷനാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.