ഇന്‍ഡികേറ്ററുകള്‍  ഉപയോഗിക്കുന്നത്  15 ശതമാനം ഡ്രൈവര്‍മാര്‍ മാത്രമെന്ന് സര്‍വേ 

ദുബൈ: ഡ്രൈവിങിനിടെ ലെയിനുകള്‍ മാറുമ്പോള്‍ ഇന്‍ഡികേറ്ററുകള്‍ ഉപയോഗിക്കുന്നത് 15 ശതമാനം പേര്‍ മാത്രമാണെന്ന് സര്‍വേ. മുന്നറിയിപ്പില്ലാതെയുള്ള ലെയിന്‍ മാറ്റമാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്നും യു ഗവ് എന്ന ഏജന്‍സി നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്‍െറ 2015ലെ കണക്ക് പ്രകാരം 21 ശതമാനം അപകടമരണങ്ങളും മുന്നറിയിപ്പില്ലാതെ ലെയിന്‍ മാറിയത് മൂലമാണ്. 
രാജ്യത്തെ 1000 ഡ്രൈവര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 90 ശതമാനം പേര്‍ക്കും ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് റോഡ് സുരക്ഷ വര്‍ധിപ്പിക്കുമെന്ന അഭിപ്രായമാണുള്ളത്. എന്നാല്‍ 15 ശതമാനം പേര്‍ മാത്രമേ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തയാറാകുന്നുള്ളൂ. 
ചെറുപ്പക്കാരില്‍ 56 ശതമാനം പേര്‍ മാത്രമേ ഇന്‍ഡിക്കേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ. സ്വദേശികളില്‍ 54 ശതമാനവും പാശ്ചാത്യ രാജ്യക്കാരില്‍ 85 ശതമാനവും പേര്‍ മാത്രവും. 
ദുബൈയില്‍ 73 ശതമാനം പേര്‍ നിയമം അനുശാസിക്കുന്ന വിധം വാഹനമോടിക്കുമ്പോള്‍ അബൂദബിയില്‍ 56 ശതമാനം പേര്‍ മാത്രമാണ് ഇതിന് തയാറാകുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.