അബൂദബിയിലെ സ്വദേശികളില്‍  വായ്പയുള്ളവര്‍ കുറയുന്നു

അബൂദബി: തലസ്ഥാന എമിറേറ്റില്‍ വായ്പയുള്ള കുടുംബ നാഥന്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി ദേശീയ കുടുംബ പദവി നിരീക്ഷണവിഭാഗത്തിന്‍െറ 2015ലെ റിപ്പോര്‍ട്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വായ്പാ പ്രയാസം അനുഭവിക്കുന്നവരുടെ എണ്ണം കുറയുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2014ല്‍ 24 ശതമാനം കുടുംബങ്ങള്‍ വായ്പയെടുത്തിരുന്നുവെങ്കില്‍ 2015ല്‍ ഇത് 19.9 ശതമാനമായി കുറഞ്ഞു.  അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്‍റര്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ അബൂദബി സാമ്പത്തിക വികസന വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  
യു.എ.ഇ സ്വദേശികള്‍ വായ്പയെടുക്കലില്‍ കാണിക്കുന്ന ശ്രദ്ധയാണ് പുതിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നതെന്ന് സാമ്പത്തിക വികസന വിഭാഗം അണ്ടര്‍ സെക്രട്ടറി ഖലീഫ ബിന്‍ സലീം അല്‍ മന്‍സൂരി പറഞ്ഞു.  
വരുമാനം ചെലവാക്കുന്നതും വായ്പയെടുക്കുന്നതും യുക്തിപൂര്‍വം വേണമെന്ന അടിസ്ഥാനത്തില്‍ സ്വദേശികളില്‍ നടത്തിയ ബോധവത്കരണം ഫലം കണ്ടതിന്‍െറ തെളിവും പ്രസിഡന്‍റ് ശൈഖ് ഖലീഫ നടപ്പാക്കിയ യു.എ.ഇ ബാധ്യത തീര്‍പ്പാക്കല്‍ ഫണ്ടിന്‍െറ പ്രവര്‍ത്തനവുമാണ് കുടുംബങ്ങളുടെ വായ്പ കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.   46.8 ശതമാനം പേര്‍ വാഹനം വാങ്ങുന്നതിനും 34.8 ശതമാനം വീട് വാങ്ങുന്നതിനുമാണ് വായ്പയെടുത്തത്. 
യാത്ര, വിവാഹം, നിക്ഷേപം തുടങ്ങിയവക്കായി കടക്കാരായി മാറിയവരും ഉണ്ട്.    അതേസമയം, ഭക്ഷ്യ സാധനങ്ങള്‍ അടക്കം ഉപഭോക്തൃ സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ധനവുണ്ടായത് കാര്യമായി ബാധിച്ചില്ല. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ വാങ്ങുന്നത് അധിക ബാധ്യത വരുത്തുന്നതായും സര്‍വേയില്‍ പങ്കെടുത്ത ഗൃഹനാഥന്‍മാര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.