അബൂദബി: മരുഭൂമിയില്‍ മണലടിച്ച് കൂടിയ കുന്നുകള്‍ക്കും താഴ്വാരങ്ങള്‍ക്കും ഇടയിലെ അതീവ ദുര്‍ഘട പാതകളിലൂടെ അബൂദബി ഡെസര്‍ട്ട് ചലഞ്ചിന് തുടക്കം. അല്‍ഫൊര്‍സാന്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് റിസോര്‍ട്ടില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് ഡെസര്‍ട്ട് ചലഞ്ചിന് തുടക്കമായത്. 36 രാജ്യങ്ങളില്‍ നിന്നുള്ള 166 പേര്‍ മത്സരിക്കുന്ന ഡെസര്‍ട്ട് ചലഞ്ച് 2016 എഫ്.ഐ.എ ലോകകപ്പിന്‍െറയും എഫ്.ഐ.എം. ക്രോസ് കണ്‍ട്രി റാലീസ് ലോക ചാമ്പ്യന്‍ഷിപ്പിന്‍െറയും ഭാഗമായാണ് നടക്കുന്നത്.
കാറുകള്‍ക്കും ബൈക്കുകള്‍ക്കുമായുള്ള മത്സരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വാഹനങ്ങളില്‍ മികച്ച ഡ്രൈവര്‍മാരാണ് അണിനിരക്കുന്നത്. അഞ്ച് ദിവസം നീളുന്ന മത്സരത്തില്‍ മരുഭൂമിയുടെ എല്ലാ വന്യതകളും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് മത്സരം നടക്കുന്നത്. ഓട്ടോമൊബൈല്‍ ആന്‍റ് ടൂറിങ് ക്ളബ് സംഘടിപ്പിക്കുന്ന 26ാമത് അബൂദബി ഡെസര്‍ട്ട് ചലഞ്ച് ഏപ്രില്‍ ഏഴിനാണ് സമാപിക്കുക.
അല്‍ഫൊര്‍സാന്‍ ക്ളബില്‍ നിന്ന് പുറപ്പെട്ട് പശ്ചിമമേഖല വഴി ഏപ്രില്‍ ഏഴിന് യാസ് മറീന സര്‍ക്യൂട്ടിലാണ് സമാപിക്കുക. അല്‍ ഫൊര്‍സാന്‍ ക്ളബില്‍ നടന്ന ചടങ്ങില്‍ സാംസ്കാരിക- വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനാണ് ഡെസര്‍ട്ട് ചലഞ്ചിന്‍െറ ഒൗപചാരിക ഉദ്ഘാടനം നിര്‍വഹിച്ചത്. ഓട്ടോമൊബൈല്‍ ആന്‍റ് ടൂറിങ് ക്ളബ് മുഹമ്മദ് ബിന്‍ സുലായെം സംബന്ധിച്ചു. സ്ട്രോങ് കാര്‍സ് വിഭാഗത്തില്‍ 56 വാഹനങ്ങളാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.