ഗൊഡോള്‍ഫിന്‍ പ്രദേശത്തെ സമാന്തര റോഡ് നിര്‍മാണം പുരോഗമിക്കുന്നു

ദുബൈ: മെയ്ദാന് സമീപം ഗൊഡോള്‍ഫിന്‍ പ്രദേശത്തെ സമാന്തര റോഡ് നിര്‍മാണം 30 ശതമാനം പൂര്‍ത്തിയായതായി ആര്‍.ടി.എ അറിയിച്ചു. നിരവധി പാലങ്ങളും ഫൈ്ളഓവറുകളും ഇന്‍റര്‍ചേഞ്ചുകളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നുണ്ട്. ദുബൈ വാട്ടര്‍ കനാലിന് മുകളിലൂടെ നിര്‍മിക്കുന്ന രണ്ട് പാലങ്ങള്‍ ആഗസ്റ്റില്‍ പൂര്‍ത്തിയാകുമെന്ന് ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. 
മൊത്തം 578 ദശലക്ഷം ദിര്‍ഹമാണ് പദ്ധതി ചെലവ്. ഇരുവശത്തേക്കും മൂന്ന് ലെയിനുകള്‍ വീതമുള്ള വാട്ടര്‍ കനാലിന് മുകളിലൂടെയുള്ള പാലത്തിന് 3.5 കിലോമീറ്റര്‍ നീളമുണ്ടാകും. ഗൊഡോള്‍ഫിന്‍ കുതിരാലയം, മെയ്ദാന്‍ സ്ട്രീറ്റ് വഴി അല്‍ഖൂസ് വ്യവസായ മേഖല വരെ എത്തുന്നതാണ് പാലം. അല്‍ മെയ്ദാന്‍ സ്ട്രീറ്റ്, അല്‍ഖൈല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ മേല്‍പ്പാലങ്ങളും നിര്‍മിക്കും. അല്‍ഖൈല്‍ റോഡില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ദിശയില്‍ രണ്ട് ലെയിന്‍ പ്രത്യേക പാതയും ഉണ്ടാക്കും. ഇത് വാഹനങ്ങളുടെ നീക്കം സുഗമമാക്കും. അല്‍ മെയ്ദാന്‍ പദ്ധതി പ്രദേശത്തുനിന്ന് കൂടുതല്‍ എക്സിറ്റുകളും എന്‍ട്രികളും രൂപകല്‍പന ചെയ്തിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.