സൗരോര്‍ജ പാതയില്‍ ദുബൈ 

ദുബൈ: ബദല്‍ ഊര്‍ജ മാര്‍ഗങ്ങള്‍ കണ്ടത്തൊനുള്ള ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ (ദീവ) ശ്രമങ്ങള്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ട്. രാജ്യത്തെ ഏറ്റവും വലിയ ചെറുകിട സൗരോര്‍ജ വൈദ്യുതി പ്ളാന്‍റ് കഴിഞ്ഞദിവസം തുറന്നു. ജബല്‍ അലിയിലെ ജലസംഭരണിയുടെ മേല്‍ക്കൂരക്ക് മുകളില്‍ സ്ഥാപിച്ച സൗരോര്‍ജ പാനലുകളിലൂടെ 1.5 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച് മിച്ചംവരുന്ന വൈദ്യുതി ദീവയുടെ ഗ്രിഡിലേക്ക് കൈമാറും. 
23,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ച 5240 സൗരോര്‍ജ പാനലുകളുടെ സഹായത്തോടെയാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 
മിഡിലീസ്റ്റ് നോര്‍ത്ത ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ചെറുകിട സൗരോര്‍ജ പദ്ധതിയാണിത്. 2666 മെഗാവാട്ടവര്‍ വൈദ്യുതി പ്രതിവര്‍ഷം ഇവിടെ ഉല്‍പാദിപ്പിക്കും. ബദല്‍ മാര്‍ഗത്തിലൂടെയുള്ള വൈദ്യുതി ഉല്‍പാദനത്തിലൂടെ 1600 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലത്തെുന്നത് തടയാന്‍ കഴിയും. ‘ശംസ് ദുബൈ’ പദ്ധതിയുടെ ഭാഗമായി ഇത്തരം പദ്ധതികള്‍ കൂടുതലായി ഒരുക്കാനുള്ള ശ്രമത്തിലാണ് ദീവ. രണ്ടുതരത്തിലാണ് ദീവ ഇപ്പോള്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്കിലൂടെയും ചെറുകിട സൗരോര്‍ജ പദ്ധതികള്‍ വഴിയും. ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതികളിലൊന്നാണ് മുഹമ്മദ് ബിന്‍ റാശിദ് സോളാര്‍ പാര്‍ക്ക്. 
2030ഓടെ ഇവിടെ നിന്നുള്ള വൈദ്യുതി ഉല്‍പാദനം 5000 മെഗാവാട്ടാക്കാന്‍ ദീവ ലക്ഷ്യമിടുന്നു. പ്രതിവര്‍ഷം 6.5 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലത്തെുന്നത് തടയാന്‍ ഇതിലൂടെ സാധിക്കും. കെട്ടിടങ്ങളുടെ മേല്‍ക്കൂരക്ക് മുകളില്‍ സ്ഥാപിക്കുന്ന ചെറുകിട പദ്ധതികളിലൂടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി അവരവരുടെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ദീവ ഗ്രിഡിന് കൈമാറും. 
2050ഓടെ 25 ശതമാനം വൈദ്യുതിയും സൗരോര്‍ജ പദ്ധതികള്‍ വഴിയാക്കുകയാണ് ദീവയുടെ ലക്ഷ്യം. ഏഴുശതമാനം കല്‍ക്കരി, ഏഴുശതമാനം ആണവോര്‍ജം എന്നിവ വഴിയും. 2030ഓടെ 61 ശതമാനം വൈദ്യുതിയും പ്രകൃതിവാതകത്തില്‍ നിന്നാക്കുമെന്ന് ദീവ സി.ഇ.ഒ സഈദ് മുഹമ്മദ് അല്‍ തായിര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.